ഡല്‍ഹിയോ ബാംഗ്ലൂരോ? മുംബൈ ഇന്ത്യന്‍സിന് 160 റണ്‍സ് വിജയലക്ഷ്യം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st May 2022 10:12 PM  |  

Last Updated: 21st May 2022 10:12 PM  |   A+A-   |  

mumbai_indians

ചിത്രം: ട്വിറ്റര്‍ 

 

മുംബൈ: ഐപിഎല്ലില്‍ അവസാന ഗ്രൂപ്പ് മത്സരത്തിലെ നിർണായക പോരാട്ടത്തിൽ മുംബൈ ഇന്ത്യന്‍സിന് 160 റണ്‍സ് വിജയലക്ഷ്യം ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ഡല്‍ഹി ക്യാപ്പിറ്റല്‍സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. പ്ലേ ഓഫില്‍ കടക്കാന്‍ ഡല്‍ഹിക്ക് ജയം അനിവാര്യമാണ്.  ഡല്‍ഹി തോറ്റാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേ ഓഫിലേക്ക് കടക്കുന്ന നാലാമത്തെ ടീമാകും. 

നാലു സിക്‌സും ഒരു ഫോറുമടക്കം 34 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത റോവ്മാന്‍ പവലാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. പൃഥ്വി ഷാ (24), ക്യാപ്റ്റന്‍ ഋഷഭ് പന്ത് (39), അക്ഷര്‍ പട്ടേല്‍ (19) എന്നിവരും ഡൽഹി നിരയിൽ പൊരുതി. ഒരു ഘട്ടത്തില്‍ നാലിന് 50 റണ്‍സെന്ന നിലയിൽ തകർന്ന ഡല്‍ഹിയെ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച പന്ത് - പവല്‍ സഖ്യമാണ് 100 കടത്തിയത്. ഇരുവരും ചേർന്ന് ഡല്‍ഹിയുടെ സ്‌കോര്‍ബോര്‍ഡിലേക്ക് 75 റണ്‍സ് ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കാം 'നമ്മളൊന്നല്ലേ, ജയിച്ച് വാ';  മുംബൈക്ക് കട്ട സപ്പോര്‍ട്ട് പ്രഖ്യാപിച്ച് ബാംഗ്ലൂര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ