'ജോസ്-ബോസ്‌'; ഫൈനലിൽ എത്താൻ ​ഗുജറാത്തിന് വേണ്ടത് 189 റൺസ്

നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ 188 റൺസ് നേടി.
ബട്‌ലര്‍
ബട്‌ലര്‍

കൊല്‍ക്കത്ത:  പതിനഞ്ചാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ പ്ലേ ഓഫില്‍ ​ഗുജറാത്ത് ടൈറ്റൻസിന് 186 റൺസ് വിജയലക്ഷ്യം. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ 185 റൺസ് നേടി. ടോസ് നേടി ഗുജറാത്ത് ടൈറ്റന്‍സ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു

ജോസ് ബട്‌ലറിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് രാജസ്ഥാന് സഹായകമായത്. 56 പന്തില്‍ ബട്‌ലര്‍ 89 റണ്‍സ് നേടി. 12 ഫോറുകളും രണ്ട് സിക്‌സും അടങ്ങുന്നതാണ് ബട്‌ലറുടെ ഇന്നിങ്‌സ്. സഞ്ജു സാംസണ്‍ 47 റണ്‍സ് നേടി പുറത്തായി. 26 പന്തില്‍ നിന്നാണ് 47 റണ്‍സ് നേട്ടം. മൂന്ന് സിക്‌സുകളും 5 ഫോറുകളും സഞ്ജു നേടി
   
മുഹമ്മദ് ഷമിയുടെ ആദ്യ ഓവറിൽ രണ്ട് ഫോറുകൾ പായിച്ച് ജോസ് ബട്‌ലർ രാജസ്ഥാൻ നയം വ്യക്തമാക്കി. അടുത്ത ഓവറിൽ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ (3) നഷ്ടമായെങ്കിലും പിന്നീടെത്തിയ സഞ്ജു സാംസൺ അടിച്ചുതകർക്കാനുള്ള പദ്ധതിയോടെയാണ് ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്ത് സിക്‌സർ പറത്തിയാണ് സഞ്ജു തുടങ്ങിയത്. ഗുജറാത്ത് ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച് പവർപ്ലേ ഓവറുകളിൽ സഞ്ജു അക്ഷരാർഥത്തിൽ ആറാടി. പവർപ്ലേ അവസാനിക്കുമ്പോൾ 13 പന്തിൽ 30 റൺസായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.

എന്നാൽ പവർപ്ലേയ്ക്ക് ശേഷം റൺസ് കണ്ടെത്താൻ രാജസ്ഥാന് കഴിഞ്ഞില്ല. റൺസ് തേടിയുള്ള ശ്രമത്തിൽ സഞ്ജു (47) പുറത്തായി. നാലാമതെത്തിയ ദേവദത്ത് പടിക്കൽ സിക്സടിച്ചു ഇന്നിങ്‌സ് തുടങ്ങി. മധ്യ ഓവറുകളിൽ നിയന്ത്രണത്തോടെ പന്തെറിഞ്ഞ റാഷിദ് ഖാൻ രാജസ്ഥാൻ ബാറ്റർമാർക്ക് വെല്ലുവിളിയായി. ഇതിനിടെ സായി കിഷോറിന്റെ ഓവറിൽ 18 റൺസ് വാരിക്കൂട്ടി പടിക്കൽ പുറത്തായി

തുടക്കത്തിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ ബട്‌ലർ അവസാന ഓവറുകളിൽ സ്വതസിദ്ധമായ ആക്രമണശൈലിയിൽ ബാറ്റ് ചെയ്‌തു. ഗുജറാത്ത് ഫീൽഡർമാർ പിഴവുകൾ വരുത്തിയതും ബട്‌ലറിന് നേട്ടമായി. നാല് ഓവറിൽ 15 റൺസ് മാത്രം വഴങ്ങിയ റാഷിദ് ഖാന്റെ ബോളിങ് പ്രകടനവും ശ്രദ്ധേയമായി. 

ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീമിന് ഞായറാഴ്‌ച നടക്കുന്ന ഐപിഎൽ ഫൈനലിൽ പ്രവേശിക്കാം. പരാജയപ്പെടുന്ന ടീം രണ്ടാം ക്വാളിഫയറിലെ വിജയിയുമായി ഏറ്റുമുട്ടണം. ഈ മത്സരത്തിൽ വിജയിക്കുന്ന ടീമിനു ഫൈനലിൽ പ്രവേശിക്കാം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com