ഫുട്‌ബോള്‍ താരം ഇസ്ഹാം മിഷാബ് വാഹനാപകടത്തില്‍ മരിച്ചു 

ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിക്കായിരുന്നു അപകടം
ഇസ്ഹാം മിഷാബ്
ഇസ്ഹാം മിഷാബ്

കോഴിക്കോട്: ഫുട്‌ബോള്‍ താരം ഇസ്ഹാം മിഷാബ് (താപ്പ-45) വാഹനാപകടത്തില്‍ മരിച്ചു. സ്‌കൂട്ടറില്‍ സഞ്ചരിക്കവേ എതിരേ മീനുമായി വന്ന പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിക്കായിരുന്നു അപകടം. 

1997-98ൽ എം എം ഹൈസ്‌കൂളിന് സുബ്രദോ മുഖര്‍ജി കപ്പ് നേടിക്കൊടുത്ത ടീമിലെ കളിക്കാരനായിരുന്നു. ആ വര്‍ഷംതന്നെ കേരളാ ടീമിനെ പ്രതിനിധീകരിച്ച് ബിഹാറില്‍ നടന്ന ഇന്റര്‍‌സ്റ്റേറ്റ് സ്‌കൂള്‍ ടൂര്‍ണമെന്റിലും കളിച്ചു. ഗുരുവായൂരപ്പന്‍ കോളജ് ടീമിന് വേണ്ടിയും കേരള ജൂനിയര്‍ ടീമിന് വേണ്ടിയും ബൂട്ടണിഞ്ഞു.

പരപ്പില്‍ ശാദുലിപ്പള്ളി മുക്രി ഉമ്മറിന്റെയും റുഖിയയുടെയും മകനാണ്. ഭാര്യ: റൂബീന. മകള്‍: അസ റുഖിയ. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com