ഇന്ത്യക്ക് ആശങ്കയായി മഴ; ബംഗ്ലാദേശ് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 17 റണ്‍സ് മുന്‍പില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2022 04:40 PM  |  

Last Updated: 02nd November 2022 04:43 PM  |   A+A-   |  

india_vs_bangladesh

ഫോട്ടോ: ഐസിസി, ട്വിറ്റര്‍

 

അഡ്‌ലെയ്ഡ്: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി മഴ. 185 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് ഇന്നിങ്‌സ് 7 ഓവറില്‍ 66 റണ്‍സിലേക്ക് എത്തിയപ്പോഴാണ് മഴ വില്ലനായത്. ഇതോടെ മത്സരം നിര്‍ത്തിവെക്കേണ്ടി വന്നു. 

മത്സരം നിര്‍ത്തിവെക്കുമ്പോഴത്തെ സ്‌കോര്‍ നില അനുസരിച്ച് ബംഗ്ലാദേശ് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 17 റണ്‍സ് മുന്‍പിലാണ്.  ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഫലം വന്നാല്‍ ഇന്ത്യക്ക് തിരിച്ചടിയാവും.

ബംഗ്ലാദേശിനെ വിജയിയായി പ്രഖ്യാപിച്ചാല്‍ അവര്‍ക്ക് 6 പോയിന്റ് ആവും. പാകിസ്ഥാന് എതിരായ തങ്ങളുടെ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് ജയിക്കുകയും ചെയ്താല്‍ അവര്‍ സെമിയിലേക്ക് എത്തും. ഇന്ന് ബംഗ്ലാദേശിനോട് ഇന്ത്യ തോറ്റാല്‍ രോഹിത്തിനും കൂട്ടര്‍ക്കും സെമി ഉറപ്പിക്കാന്‍ ബംഗ്ലാദേശ് പാകിസ്ഥാനോട് തോല്‍ക്കണം. 

സിംബാബ് വെക്ക് എതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം. ഇതില്‍ ജയിച്ചാല്‍ ഇന്ത്യക്ക് 6 പോയിന്റാവും. ഇതോടെ ഇന്ത്യക്കും ബംഗ്ലാദേശിനും 6 പോയിന്റ് എന്ന നിലവരും. ഇവിടെ നെറ്റ് റണ്‍റേറ്റ് ആവും സെ
മി ഫൈനലിസ്റ്റിനെ 
നിര്‍ണയിക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മൂന്നാം അര്‍ധ ശതകവുമായി കോഹ്‌ലി, ഫോമിലേക്കെത്തി രാഹുലും; ബംഗ്ലാദേശിന് 185 റണ്‍സ് വിജയ ലക്ഷ്യം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ