മാര്‍ഷും മാക്‌സ്‌വെല്ലും കാത്തു; അഫ്ഗാന് മുന്നില്‍ 169 റണ്‍സ് ലക്ഷ്യം വച്ച് ഓസീസ്

ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചനകള്‍ നല്‍കി. താരം 18 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 25 റണ്‍സെടുത്തു
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന് മുന്നില്‍ 169 റണ്‍സ് വിജയ ലക്ഷ്യം വച്ച് ആതിഥേയരായ ഓസ്‌ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് കണ്ടെത്തി. 

അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ബാറ്റിങാണ് ഓസ്‌ട്രേലിയക്ക് കരുത്തായത്. താരം 32 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 54 റണ്‍സെടുത്തു. മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 30 പന്തില്‍ 45 റണ്‍സ് വാരി മിച്ചല്‍ മാര്‍ഷും രണ്ട് സിക്‌സുകള്‍ സഹിതം 25 റണ്‍സെടുത്ത മാര്‍ക്കസ് സ്‌റ്റോയിനിസും സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി. 

ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചനകള്‍ നല്‍കി. താരം 18 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 25 റണ്‍സെടുത്തു. 

ടോസ് നേടി അഫ്ഗാനിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യു വെയ്ഡാണ് ഓസ്‌ട്രേലിയയുടെ നായകനായത്. ഓപ്പണിങില്‍ വാര്‍ണര്‍ക്കൊപ്പം കാമറൂണ്‍ ഗ്രീനും വന്നു. 

കാമറൂണാണ് ആദ്യം മടങ്ങിയത്. താരം മൂന്ന് റണ്‍സ് മാത്രമാണ് ചേര്‍ത്തത്. മികച്ച തുടക്കമിട്ട വാര്‍ണറുടെ ഊഴമായിരുന്നു അടുത്തത്. ടീമിലേക്ക് തിരികെയെത്തിയ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനു അവസരം മുതലെടുക്കാന്‍ സാധിച്ചില്ല. താരം നാല് റണ്‍സുമായി തിരികെ കയറി. മാത്യു വെയ്ഡ് ആറ് റണ്‍സ് മാത്രമാണ് ചേര്‍ത്തത്. 

അഫ്ഗാനിസ്ഥാന് വേണ്ടി നവീന്‍ ഉള്‍ ഹഖ് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ഫസല്‍ഹഖ് ഫാറൂഖി രണ്ട് വിക്കറ്റെടുത്തു. മുജീബ് റഹ്മാന്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com