സെമി ഉറപ്പിക്കാന്‍ ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയും; ഒന്നാം ഗ്രൂപ്പില്‍ ഇന്ന് നിര്‍ണായക മത്സരങ്ങള്‍

അയര്‍ലന്‍ഡ് ആണ് ന്യൂസിലന്‍ഡിന്റെ എതിരാളികള്‍. ഓസ്‌ട്രേലിയ നേരിടുക അഫ്ഗാനിസ്ഥാനെ
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

അഡ്‌ലെയ്ഡ്: ട്വന്റി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയക്കും ഇന്ന് നിര്‍ണായക മത്സരം. സെമി സാധ്യത ഉറപ്പാക്കാന്‍ ഇന്ന് ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്. അയര്‍ലന്‍ഡ് ആണ് ന്യൂസിലന്‍ഡിന്റെ എതിരാളികള്‍. ഓസ്‌ട്രേലിയ നേരിടുക അഫ്ഗാനിസ്ഥാനെ. ഇരു ടീമുകള്‍ക്കും അട്ടിമറി ഭീഷണി ഉയര്‍ത്താനാവും എന്നതാണ് ഓസ്‌ട്രേലിയക്കും കിവീസിനും ആശങ്കയാവുന്നത്. 

ന്യൂസിലന്‍ഡിന് എതിരെ അഡ്‌ലെയ്ഡില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി അയര്‍ലന്‍ഡ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ഗ്രൂപ്പ് ഒന്നില്‍ നിലവില്‍ അഞ്ച് പോയിന്റ് ആണ് ന്യൂസിലന്‍ഡിനുള്ളത്. രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്ന ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കും അഞ്ച് പോയിന്റ് വീതവും. 

ഇന്ന് അയര്‍ലന്‍ഡിന് എതിരെ ന്യൂസിലന്‍ഡ് ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റിന്റെ കൂടി ബലത്തില്‍ ന്യൂസിലന്‍ഡ് സെമി ഉറപ്പിക്കും. ഓസ്‌ട്രേലിയക്ക് ഇന്ന് അഫ്ഗാനിസ്ഥാന് എതിരെ വലിയ മാര്‍ജിനില്‍ ജയിക്കണം. നെറ്റ് റണ്‍റേറ്റില്‍ ഇംഗ്ലണ്ടിന് പിന്നിലാണ് ഓസ്‌ട്രേലിയ. 

ശ്രീലങ്കക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അവസാന മത്സരം. ശ്രീലങ്കയ്ക്ക് ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാനായാല്‍ ഓസ്‌ട്രേലിയക്ക് സെമിയിലേക്ക് എത്താനാവും. എന്നാല്‍ ഇംഗ്ലണ്ട് ശ്രീലങ്കയ്ക്ക് എതിരെ ജയിക്കുകയും നെഗറ്റീവ് നെറ്റ് റണ്‍റേറ്റ് മാറ്റി ഓസ്‌ട്രേലിയക്ക് മുന്നേറാന്‍ കഴിഞ്ഞില്ലെങ്കില്‍ ആദ്യ നാലില്‍ എത്താതെ ആതിഥേയര്‍ പുറത്താവും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com