പാകിസ്ഥാന്‍ സെമിയില്‍; ബംഗ്ലാദേശിനെതിരെ 5 വിക്കറ്റ് ജയം 

ബംഗ്ലാദേശ് മുന്‍പില്‍ വെച്ച 128 റണ്‍സ് പാകിസ്ഥാന്‍  ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

അഡ്‌ലെയ്ഡ്: ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചിര വൈരികളായ ഇന്ത്യയോട് തോറ്റു. തൊട്ടടുത്ത കളിയില്‍ സിംബാബ്‌വെക്ക് മുന്‍പില്‍ വീണ് നാണംകെട്ടു. പാകിസ്ഥാന്‍ ട്വന്റി20 ലോകകപ്പില്‍ നിന്ന് പുറത്തായെന്ന് ഉറപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ നിറഞ്ഞു. എന്നാലിപ്പോള്‍ രണ്ടാം ഗ്രൂപ്പില്‍ നിന്ന് ഇന്ത്യക്കൊപ്പം സെമിയിലേക്ക് കടന്ന് പാകിസ്ഥാന്‍. 

സൗത്ത് ആഫ്രിക്കയെ നെതര്‍ലന്‍ഡ്‌സ് വീഴ്ത്തിയതോടെയാണ് പാകിസ്ഥാനും ബംഗ്ലാദേശിനും മുന്‍പില്‍ സെമി പ്രതീക്ഷകള്‍ നിറഞ്ഞത്. എന്നാല്‍ ബംഗ്ലാദേശിനെ 5 വിക്കറ്റിന് വീഴ്ത്തി പാകിസ്ഥാന്‍ സെമിയില്‍ കടന്നു. ബംഗ്ലാദേശ് മുന്‍പില്‍ വെച്ച 128 റണ്‍സ് പാകിസ്ഥാന്‍   ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 

നിര്‍ണായക ജയം തേടി ഇറങ്ങിയ പാകിസ്ഥാന് ഓപ്പണര്‍മാര്‍ അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് നല്‍കി. 32 പന്തില്‍ നിന്ന് 32 റണ്‍സ് ആണ് മുഹമ്മദ് റിസ്വാന്‍ നേടിയത്. ക്യാപ്റ്റന്‍ ബാബര്‍ 33 പന്തില്‍ നിന്ന് 25 റണ്‍സും. 

ഓപ്പണര്‍മാരെ തുടരെ നഷ്ടമായതിന് പിന്നാലെ മുഹമ്മദ് നവാസ് റണ്‍ ഔട്ട് ആയി. 11 പന്തില്‍ നിന്ന് 4 റണ്‍സ് എടുത്ത് നില്‍ക്കെയാണ് ലിറ്റന്‍ ദാസ് നവാസിനെ റണ്‍ഔട്ടാക്കിയത്. എന്നാല്‍ 18 പന്തില്‍ നിന്ന് 31 റണ്‍സ് എടുത്ത് മുഹമ്മദ് ഹാരിസ് പാകിസ്ഥാന്റെ സമ്മര്‍ദം കുറച്ചു. ഒടുവില്‍ ഷാന്‍ മസൂദ് മറ്റ് അപകടങ്ങളിലേക്ക് വീഴാതെ വിജയ ലക്ഷ്യത്തിലേക്ക് ടീമിനെ എത്തിച്ചു. 

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് ഓപ്പണര്‍ നജ്മുളിന്റെ അര്‍ധ ശതകമാണ് 127 എന്ന സ്‌കോറിലേക്ക് എത്താന്‍ തുണയായത്. മൂന്നാം ഓവറില്‍ ലിറ്റന്‍ ദാസിനെ ഷഹീന്‍ അഫ്രീദി വീഴ്ത്തിയതോടെ കൃത്യമായ ഇടവേളകളില്‍ ബംഗ്ലാദേശ് വിക്കറ്റുകള്‍ പിഴുതെടുക്കാന്‍് പാക് ബൗളര്‍മാര്‍ക്കായി. ഷഹീന്‍ അഫ്രീദി നാല് വിക്കറ്റ് വീഴ്ത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com