3 റണ്‍സ് എടുത്ത് മടങ്ങി ഋഷഭ് പന്ത്, കാര്‍ത്തിക്കിനെ മാറ്റിയതില്‍ രോഹിത് ശര്‍മയുടെ വിശദീകരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2022 02:56 PM  |  

Last Updated: 06th November 2022 02:56 PM  |   A+A-   |  

rishabh_pant

ഫോട്ടോ: എഎഫ്പി

 

അഡ്‌ലെയ്ഡ്: കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് പ്ലേയിങ് ഇലവനില്‍ ഇടം നേടിയിട്ടും നിരാശപ്പെടുത്തി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത്. സിംബാബ്‌വെക്ക് എതിരെ 5 പന്തില്‍ നിന്ന് മൂന്ന് റണ്‍സ് എടുത്താണ് ഋഷഭ് പന്ത് മടങ്ങിയത്. ടോസിന്റെ സമയം പന്തിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള കാരണം രോഹിത് ശര്‍മ വിശദീകരിച്ചിരുന്നു. 

ഒരു മാറ്റമുണ്ട്. ദിനേശ് കാര്‍ത്തിക്കിന് പകരം ഋഷഭ് പന്ത് കളിക്കുന്നു. ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ സന്നാഹ മത്സരം ഉള്‍പ്പെടെ ഒരു കളിയില്‍ പോലും പന്ത് ഉള്‍പ്പെട്ടില്ല. പന്തിന് ഞങ്ങള്‍ക്ക് ഒരു അവസരം നല്‍കണം. മാറ്റമൊന്നുമില്ല. ടീം എന്ന നിലയില്‍ നന്നായി കളിക്കുക എന്നതാണ് ആവശ്യം, രോഹിത് ശര്‍മ പറഞ്ഞു. 

10ന് മുകളില്‍ സ്‌കോര്‍ ചെയ്യാനാവാതെ കാര്‍ത്തിക് 

ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ നാല് മത്സരങ്ങളിലും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ട ദിനേശ് കാര്‍ത്തിക്കിന് ഒരിക്കല്‍ പോലും 10ന് മുകളിലേക്ക് തന്റെ സ്‌കോര്‍ എത്തിക്കാനായില്ല. ബംഗ്ലാദേശിന് എതിരെ 5 പന്തില്‍ ഏഴ് റണ്‍സ്, സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ 15 പന്തില്‍ 6 റണ്‍സ് പാകിസ്ഥാന് എതിരെ ഒരു റണ്‍സ് എന്നിങ്ങനെയാണ് ദിനേശ് കാര്‍ത്തിക്കിന്റെ ട്വന്റി20 ലോകകപ്പിലെ പ്രകടനം. 

എന്നാല്‍ സിംബാബ് വെക്ക് എതിരെ സ്‌കോര്‍ ഉയര്‍ത്താനാവാതെ ഋഷഭ് പന്തും മടങ്ങിയതോടെ സെമിയില്‍ ഇന്ത്യ വിക്കറ്റിന് പിന്നിലേക്ക് കാര്‍ത്തിക്കിനെയാവുമോ പന്തിനെയാവുമോ കൊണ്ടുവരിക എന്ന് അറിയണം. ദിനേശ് കാര്‍ത്തിക്കില്‍ വിശ്വാസം വെച്ച് താരത്തെ പ്ലേയിങ് ഇലവനിലേക്ക് ടീം മാനേജ്‌മെന്റ് മടക്കികൊണ്ടുവരാനാണ് സാധ്യത.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഡച്ച് ബ്രേക്ക്ഫാസ്റ്റ് ആയാലോ? സൗത്ത് ആഫ്രിക്കയെ ട്രോളി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ