ബയേണിന് പിഎസ്ജി, റയലിന് ലിവര്‍പൂള്‍; തീ പാറും ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍

ഇംഗ്ലീഷ് വമ്പന്‍മാരായ ചെല്‍സിക്ക് ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്മുണ്ടാണ് എതിരാളികള്‍. എസി മിലാന് ഇംഗ്ലീഷ് ടീം ടോട്ടനം ഹോട്‌സ്പറാണ് വെല്ലുവിളി തീര്‍ക്കാന്‍ എത്തുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യോന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ തീ പാറും പോരാട്ടങ്ങള്‍. നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന് മുന്‍ ചാമ്പ്യന്‍മാരായ ലിവര്‍പൂളാണ് എതിരാളികള്‍. കരുത്തരായ ബയേണ്‍ മ്യൂണിക്കിന് ഫ്രഞ്ച് വമ്പന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്‌നാണ് എതിരാളികള്‍. 

ഇംഗ്ലീഷ് വമ്പന്‍മാരായ ചെല്‍സിക്ക് ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്മുണ്ടാണ് എതിരാളികള്‍. എസി മിലാന് ഇംഗ്ലീഷ് ടീം ടോട്ടനം ഹോട്‌സ്പറാണ് വെല്ലുവിളി തീര്‍ക്കാന്‍ എത്തുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി, ആര്‍ബി ലെയ്പ്‌സിഗുമായി ഏറ്റുമുട്ടും. ഇന്റര്‍ മിലാന് എഫ്‌സി പോര്‍ട്ടോ ആണ് എതിരാളികള്‍. എയ്ന്റ്‌റാക്റ്റ് ഫ്രാങ്ക്ഫര്‍ട്ട് നാപ്പോളിയുമായി ഏറ്റുമുട്ടും. ക്ലബ് ബ്രുഗ്ഗെയ്ക്ക് ബെന്‍ഫിക്കയാണ് എതിരായി എത്തുന്നത്. 

ഗ്രൂപ്പ് ഘട്ടത്തില്‍ ആറില്‍ ആറ് മത്സരങ്ങളും വിജയിച്ച് മാരക ഫോമിലാണ് ബയേണ്‍ മ്യൂണിക്ക് പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കുന്നത്. ഗോളടിച്ചും അടിപ്പിച്ചും മിന്നും ഫോമില്‍ കളിക്കുന്ന ലയണല്‍ മെസിയുടെ കരുത്തിലെത്തുന്ന പിഎസ്ജി ബയേണിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പ്. ലിവര്‍പൂള്‍- റയല്‍ മാഡ്രിഡ് മത്സരവും ആരാധകര്‍ക്ക് വിരുന്നാവും. 

നാപ്പോളി, പോര്‍ട്ടോ, ബയേണ്‍, ടോട്ടനം, ചെല്‍സി, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ബെന്‍ഫിക്ക ടീമുകളാണ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി അവസാന 16ലേക്ക് കടന്നത്. ലിവര്‍പൂള്‍, ക്ലബ് ബ്രുഗ്ഗെ, ഇന്റര്‍ മിലാന്‍, ഫ്രാങ്ക്ഫര്‍ട്, എസി മിലാന്‍, ലെയ്പ്‌സിഗ്, ബൊറൂസിയ ഡോര്‍ട്മുണ്ട്, പിഎസ്ജി ടീമുകള്‍ രണ്ടാം സ്ഥാനക്കാരായും പ്രീ ക്വീര്‍ട്ടറിലെത്തി. ഫെബ്രുവരി 14, 23, മാര്‍ച്ച് ഏഴ്, 23 തീയതികളിലാണ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com