കോഹ്‌ലിയെ എഴുതി തള്ളാനാവില്ല, രോഹിത് നിസാരനുമല്ല; സെമി പോരിന് മുന്‍പ് സ്റ്റോക്ക്‌സ്   

ഒരിക്കലും എഴുതി തള്ളാന്‍ സാധിക്കാത്ത താരമായി കോഹ്‌ലി മാറി കഴിഞ്ഞതായി ബെന്‍ സ്‌റ്റോക്ക്‌സ് പറഞ്ഞു
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

അഡ്‌ലെയ്ഡ്: ട്വന്റി20 ലോകകപ്പിലെ സെമി ഫൈനലില്‍ ഇന്ത്യയെ നേരിടുന്നതിന് മുന്‍പായി വിരാട് കോഹ്‌ലിയെ പ്രശംസയില്‍ മൂടി ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്‌സ്.  ഒരിക്കലും എഴുതി തള്ളാന്‍ സാധിക്കാത്ത താരമായി കോഹ്‌ലി മാറി കഴിഞ്ഞതായി ബെന്‍ സ്‌റ്റോക്ക്‌സ് പറഞ്ഞു. 

മൂന്ന് ഫോര്‍മാറ്റിലും സ്ഥിരതയോടെ റണ്‍സ് ഉയര്‍ത്താന്‍ കോഹ് ലിക്ക് കഴിഞ്ഞു. കളിക്കാര്‍ എന്ന നിലയില്‍ ഞങ്ങള്‍ കഴിഞ്ഞുപോയ മത്സരങ്ങളുടെ ഫലം അടുത്ത മത്സരത്തിന് മുന്‍പായി നോക്കാറില്ല എന്നും ബെന്‍ സ്‌റ്റോക്ക്‌സ് പറഞ്ഞു. 

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഫോം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും രോഹിത്തിനെ നിസാരമായി കാണാനാവില്ലെന്നും ബെന്‍ സ്‌റ്റോക്ക്‌സ് പറഞ്ഞു. ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് രോഹിത്, പ്രത്യേകിച്ച് ഈ ഫോര്‍മാറ്റില്‍. ഇവരുടെ മുന്‍പത്തെ കളിയിലെ പ്രകടനങ്ങള്‍ നോക്കി നമുക്ക് ഇറങ്ങാനാവില്ല. ലോകോത്തര താരമാണ് രോഹിത്. ഞങ്ങള്‍ ഒരിക്കലും രോഹിത്തിനെ ലഘുവായി കാണില്ല, സ്‌റ്റോക്ക്‌സ് പറഞ്ഞു. 

സൂര്യയുടെ ഷോട്ടുകള്‍ കണ്ട് പലപ്പോഴും നമ്മള്‍ തലയില്‍ കൈവെച്ച് പോകാറുണ്ട്

റണ്‍ ഉയര്‍ത്താന്‍ അനുവദിക്കാതെ സൂര്യകുമാര്‍ യാദവിനെ മടക്കാന്‍ ശ്രമിക്കുമെന്നും സ്റ്റോക്ക്‌സ് വ്യക്തമാക്കുന്നു. വിസ്മയിപ്പിക്കുന്ന കളിക്കാരനാണ് സൂര്യ . സൂര്യ കളിക്കുന്ന ഷോട്ടുകള്‍ കണ്ട് പലപ്പോഴും നമ്മള്‍ തലയില്‍ കൈവെച്ച് പോകാറുണ്ട്. നല്ല ഫോമിലാണ് സൂര്യ എന്നും സ്‌റ്റോക്ക്‌സ് പറഞ്ഞു. 

ലോകകപ്പുകളിലെ സെമി മത്സരങ്ങള്‍ പ്രയാസമേറിയതാണ്. സെമിയിലേക്ക് എത്താന്‍ രണ്ട് ഗ്രൂപ്പുകളിലും വലിയ മത്സരമാണ് നടന്നത്. വ്യാഴാഴ്ച ഏത് ടീമിനാണ് മികവ് കാണിക്കാന്‍ കഴിയുക എന്നതാണ് നിര്‍ണായകമാവുക എന്നും സ്റ്റോക്ക്‌സ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com