'ഇന്ത്യാ-പാക് ഫൈനലിന് കാത്തിരിക്കേണ്ട', സാധ്യമായതെല്ലാം ചെയ്ത് മുടക്കുമെന്ന് ബട്ട്‌ലര്‍ 

ഇന്ത്യാ-പാക് ഫൈനല്‍ ട്വന്റി20 ലോകകപ്പില്‍ വരുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍
ജോസ് ബട്ട്‌ലര്‍/ഫോട്ടോ: ട്വിറ്റര്‍
ജോസ് ബട്ട്‌ലര്‍/ഫോട്ടോ: ട്വിറ്റര്‍

സിഡ്‌നി: ട്വന്റി20 ലോകകപ്പിന്റെ കലാശപ്പോരില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുന്നത് കാണാന്‍ താത്പര്യം ഇല്ലെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍. ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടന്ന ആഘോഷം തടയാന്‍ തനിക്ക് ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും ബട്ട്‌ലര്‍ പറയുന്നു. 

ട്വന്റി20 ലോകകപ്പിന്റെ ആദ്യ സെമിയില്‍ ഇന്ന് പാകിസ്ഥാനെ ന്യൂസിലന്‍ഡ് നേരിടും. രണ്ടാം സെമിയില്‍ ഇന്ത്യയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ഇന്ത്യാ-പാക് ഫൈനല്‍ ട്വന്റി20 ലോകകപ്പില്‍ വരുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 

ഇന്ത്യ-പാക് ഫൈനല്‍ വരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല

ഇന്ത്യ-പാക് ഫൈനല്‍ വരാന്‍ തീര്‍ച്ചയായും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അത് സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടതെല്ലാം ഞങ്ങള്‍ ചെയ്യും. ഇന്ത്യ ശക്തരായ ടീം ആണ്. സ്ഥിരത നിലനിര്‍ത്തി ഒരുപാട് നാളായി ഇന്ത്യ കളിക്കുന്നു. വിസ്മയിപ്പിക്കുന്ന കളിക്കാര്‍ ഇന്ത്യന്‍ നിരയിലുണ്ട് എന്നും ബട്ട്‌ലര്‍ ചൂണ്ടിക്കാണിക്കുന്നു. 

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബാറ്ററായാണ് സൂര്യകുമാറിന്റെ കളി. കളിക്കുമ്പോള്‍ സൂര്യക്ക് കണ്ടെത്താന്‍ സാധിക്കുന്ന സ്വാതന്ത്ര്യമാണ് ഏറ്റവും പ്രധാനപ്പെട്ടത്. എല്ലാ ഷോട്ടുകളും സൂര്യയുടെ പക്കലുണ്ട്. വിക്കറ്റ് വീഴ്ത്താന്‍ ഒരു അവസരമാണ് വേണ്ടത്. ആ അവസരത്തിന് വഴി കണ്ടെത്താനാണ് തങ്ങളുടെ ശ്രമം എന്നും ബട്ട്‌ലര്‍ പറഞ്ഞു. 

സെമിയില്‍ ഭുവനേശ്വര്‍ കുമാറിനെ നേരിടുക എന്ന വെല്ലുവിളിയെ കുറിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ ആരെയും ഭയക്കുന്നില്ല എന്നാണ് ബട്ട്‌ലര്‍ പ്രതികരിച്ചത്. എന്റെ കളിയില്‍ എനിക്ക് ആത്മവിശ്വാസം ഉണ്ട്. ചില ബൗളര്‍മാരെ നേരിടുക പ്രയാസമായിരിക്കും. എനിക്ക് ആരേയും ഭയമില്ല. എന്റെ മുന്‍പിലേക്ക് വരുന്ന പന്തിനെ നേരിടാനാണ് എന്റെ തയ്യാറെടുപ്പുകള്‍, ബൗളറെ നേരിടാന്‍ അല്ല എന്നും ബട്ട്‌ലര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com