ഐപിഎല്‍ താര ലേലം ഡിസംബര്‍ 23ന്‌ കൊച്ചിയില്‍

കഴിഞ്ഞ വര്‍ഷം മെഗാ ലേലം നടന്നതിനാല്‍ ഇത്തവണ മിനി ലേലമാണ് നടക്കുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

 
മുംബൈ:
ഇന്ത്യന്‍ പ്രീമീയര്‍ ലീഗ് താരലേലം ഇക്കുറി കൊച്ചിയില്‍. 2023 സീസണിലേക്കുള്ള ഐപിഎല്‍ കളിക്കാരുടെ ലേലം ഡിസംബര്‍ 23ന് നടക്കുമെന്ന് ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചു. ഇതാദ്യമായാണ് ഐപിഎല്‍ ലേലം കൊച്ചിയില്‍ നടക്കുന്നത്. 

ഒരുദിവസത്തെ ലേലമായിരിക്കും നടക്കുക. കഴിഞ്ഞ വര്‍ഷം മെഗാ ലേലം നടന്നതിനാല്‍ ഇത്തവണ മിനി ലേലമായിരിക്കും.  നേരത്തെ ഇസ്തംബുളില്‍ വച്ചായിരിക്കും ലേലമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍

നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ടീമുകള്‍ക്ക് നവംബര്‍ 15 വരെ അറിയിക്കാം. ലേലത്തില്‍ ഓരോ ടീമിനു ചെലവഴിക്കാവുന്ന പരമാവധി തുക 95 കോടിയായി ഉയര്‍ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com