ആതിഥേയത്വം ഖത്തറിന് നല്‍കിയത് തെറ്റായിപ്പോയി; ആ പിഴവില്‍ എനിക്കും ഉത്തരവാദിത്വമുണ്ട്: ബ്ലാറ്റര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2022 10:07 AM  |  

Last Updated: 09th November 2022 10:07 AM  |   A+A-   |  

qatar_world_cup

ഫോട്ടോ: എഎഫ്പി

 

സൂറിച്ച് ഖത്തറിന് ലോകകപ്പ് ആതിഥേയത്വം നല്‍കിയ തീരുമാനം തെറ്റായി പോയതായി ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍. ഞാന്‍ പ്രസിഡന്റായിരിക്കുമ്പോഴാണ് ഖത്തറിനെ 2022 ലോകകപ്പിന്റെ ആതിഥേയ രാജ്യമായി തീരുമാനിച്ചത്. അതിനാല്‍ ആ പിഴവിന്റെ ഉത്തരവാദിത്വം എനിക്ക് കൂടിയുണ്ട്, ബ്ലാറ്റര്‍ പറയുന്നു. 

2010ലെ ഫിഫ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ 14-8 എന്ന വോട്ടോടെയാണ് ഖത്തര്‍ ലോകകപ്പ് നടത്തിപ്പിനുള്ള ആതിഥേയത്വ അവകാശം നേടിയെടുത്തത്. 2022 ലോകകപ്പിന്റെ ആതിഥേയരെ തെരഞ്ഞെടുക്കാനുള്ള വോട്ടെടപ്പില്‍ താന്‍ അമേരിക്കയ്ക്കാണ് വോട്ട് ചെയ്തത് എന്നും ബ്ലാറ്റര്‍ പറഞ്ഞു. 

നികോളാസ് സര്‍കോസിയുടെ നിര്‍ദേശം

ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നികോളാസ് സര്‍കോസിയുടെ നിര്‍ദേശപ്രകാരം പ്ലാറ്റിനിയാണ് ഖത്തറിന് അനുകൂലമായി വോട്ട് പിടിച്ചതെന്നും ജര്‍മന്‍ മാധ്യമമായ എസ്‌ഐഡിയോട് ബ്ലാറ്റര്‍ പറഞ്ഞു. എന്നാല്‍ ബ്ലാറ്ററിന്റെ ആരോപണങ്ങള്‍ പ്ലാറ്റിനി തള്ളി. 

ആദ്യമായാണ് മധ്യ ഏഷ്യന്‍ രാജ്യം ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 17 വര്‍ഷം ഫിഫ തലവനായിരുന്ന ബ്ലാറ്റര്‍ 2015ലാണ് സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് പടിയിറങ്ങുന്നത്. രണ്ട് മില്യണ്‍ സ്വിസ് ഫ്രാന്‍സ് പ്ലാറ്റിനിക്ക് അനധികൃതമായി നല്‍കിയെന്നായിരുന്നു കേസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കേരളത്തിന്റെ ഫുട്‌ബോള്‍ സ്‌നേഹം അംഗീകരിച്ചതിന് ഫിഫയ്ക്ക് നന്ദി: മുഖ്യമന്ത്രി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ