ടോസ് ഇംഗ്ലണ്ടിന്, ഇന്ത്യയ്ക്ക് ബാറ്റിങ്ങ്; പന്ത് ടീമില്‍

ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യ ഗ്രൂ​പ്പ് ര​ണ്ടി​ലെ ചാം​പ്യ​ൻമാ​രാ​യാണ് സെമിഫൈനലിൽ കടന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അഡ്‌ലൈഡ്: ട്വന്റി 20 ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. കഴിഞ്ഞ കളിയിലെ ഇലവനെ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു. 

ഇംഗ്ലണ്ട് ടീമില്‍ രണ്ടു മാറ്റം വരുത്തിയിട്ടുണ്ട്.  പരിക്കേറ്റ ബാറ്റര്‍ ഡേവിഡ് മലാന്‍, പേസ് ബൗളര്‍ മാര്‍ക്ക് വുഡ് എന്നിവര്‍ കളിക്കില്ല. ഇവര്‍ക്ക് പകരം ഫില്‍ സാള്‍ട്ട്, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ അന്തിമ ഇലവനില്‍ ഇടംനേടി. 

ഗ്രൂപ്പുഘട്ടത്തിൽ ഇംഗ്ലണ്ടിനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യ ഗ്രൂ​പ്പ് ര​ണ്ടി​ലെ ചാം​പ്യ​ൻമാ​രാ​യാപ്പോൾ രണ്ടാം സ്ഥാനക്കാരായാണ് ലോക രണ്ടാം നമ്പർ ടീമായ ഇംഗ്ലണ്ട് സെമിയിലെത്തിയത്. സൂ​പ്പ​ർ 12ൽ അ​ഞ്ചു ക​ളി​യി​ൽ നാ​ലി​ലും ജ​യി​ക്കാ​ൻ ഇ​ന്ത്യ​ക്കാ​യി​രു​ന്നു.

ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ നാ​ലു വി​ക്ക​റ്റി​നും നെ​ത​ർലാ​ൻഡ്സി​നെ 56 റ​ൺസി​നും ബം​ഗ്ലാ​ദേ​ശി​നെ മ​ഴ നി​യ​മ​പ്ര​കാ​രം അ​ഞ്ച് റ​ൺസി​നും സിം​ബാബ് വെയെ 71 റ​ൺസി​നു​മാ​ണ് ഇ​ന്ത്യ തോ​ൽപ്പി​ച്ച​ത്. സൗ​ത്താ​ഫ്രി​ക്ക​യോ​ട് അ​ഞ്ചു വി​ക്കറ്റിന് തോറ്റത് മാ​ത്ര​മാ​ണ് ഇ​ന്ത്യ​ക്കേ​റ്റ തി​രി​ച്ച​ടി.

ഗ്രൂ​പ്പ് ഒന്നിൽ മി​ക​ച്ച നെ​റ്റ് റ​ൺറേ​റ്റിന്റെ പിൻബലത്തിലാണ് ഇം​ഗ്ല​ണ്ട് സെ​മി ഫൈ​ന​ലി​ലെ​ത്തി​യ​ത്. അ​ഞ്ചു മ​ൽസ​ര​ങ്ങളിൽ ന്യൂ​സി​ലാ​ൻഡ്, ഇം​ഗ്ല​ണ്ട്, ഓ​സ്ട്രേ​ലി​യ എ​ന്നീ മൂ​ന്നു ടീ​മു​ക​ൾക്കും ഏ​ഴു പോ​യി​ൻറ് വീ​ത​മാ​ണ് ല​ഭി​ച്ച​ത്. മി​ക​ച്ച നെ​റ്റ് റ​ൺറേ​റ്റി​ൽ കി​വി​ക​ൾ ഒ​ന്നാ​മ​തും ഇം​ഗ്ല​ണ്ട് ര​ണ്ടാ​മ​തു​മെ​ത്തി. അ​ഫ്ഗാ​നി​സ്താൻ, ന്യൂസിലാൻഡ്. ശ്രീലങ്ക എന്നിവരെ പരാജയപ്പെടുത്തി. എന്നാൽ അ​യ​ർല​ൻഡി​നോ​ട് ഇം​ഗ്ലണ്ട് തോൽവി വഴങ്ങി. ഓ​സ്ട്രേ​ലി​യക്കെതിരായ മത്സരം മഴ മൂലം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com