'ഫീ നല്‍കില്ലെന്ന് പറയൂ, പിന്നെ ജോലിഭാരം ഒന്നും നോക്കാതെ കളിക്കും'; ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഗാവസ്‌കര്‍ 

ഗ്ലാമറസ് രാജ്യങ്ങളിലേക്കല്ല പര്യടനം എങ്കിലാണ് കളിക്കാര്‍ക്ക് ഇടവേള വേണ്ടി വരുന്നത് എന്ന് ഗാവസ്‌കര്‍ വിമര്‍ശിച്ചു
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ന്യൂഡല്‍ഹി: എന്തുകൊണ്ടാണ് ഐപിഎല്ലില്‍ കളിക്കുമ്പോള്‍ കളിക്കാര്‍ക്ക് ക്ഷീണം വിഷയമാകാത്തത് എന്ന ചോദ്യവുമായി വീണ്ടും മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. ഗ്ലാമറസ് രാജ്യങ്ങളിലേക്കല്ല പര്യടനം എങ്കിലാണ് കളിക്കാര്‍ക്ക് ഇടവേള വേണ്ടി വരുന്നത് എന്ന് ഗാവസ്‌കര്‍ വിമര്‍ശിച്ചു. 

ന്യൂസിലന്‍ഡിലേക്ക് പോകുന്ന ടീമില്‍ മാറ്റങ്ങളുണ്ട്. ജോലിഭാരത്തെ കുറിച്ചും അവര്‍ പറയുന്നു. ഐപിഎല്‍ സീസണ്‍ മുഴുവന്‍ നിങ്ങള്‍ കളിക്കുന്നു. ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്നു. അപ്പോള്‍ നിങ്ങള്‍ക്ക് ക്ഷീണം ഉണ്ടാവില്ലേ? അപ്പോള്‍ ജോലി ഭാരം ഉണ്ടാവില്ലേ? ഗാവസ്‌കര്‍ ചോദിക്കുന്നു. 

ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ മാത്രം, പ്രത്യേകിച്ച് ഗ്ലാമറസ് അല്ലാത്ത ഒരു രാജ്യത്തേക്ക് പോകുമ്പോള്‍ നിങ്ങള്‍ ജോലി ഭാരത്തെ കുറിച്ച് ഓര്‍ക്കുന്നു. അത് തെറ്റാണ്. ഫിറ്റ്‌നസ് പ്രശ്‌നം ഇല്ല എങ്കില്‍ പിന്നെ ജോലിഭാരം വിഷയമാകുന്നത് എങ്ങനെ? കളിക്കാരെ ലാളിക്കാതിരിക്കു, ഗാവസ്‌കര്‍ പറഞ്ഞു. 

കളിക്കാരെ ടീമിലേക്ക് എടുക്കുന്നു. അതിന് അവര്‍ക്ക് ഫീ കൊടുക്കുന്നുണ്ട്. ജോലിഭാരത്തെ തുടര്‍ന്ന് കളിക്കുന്നില്ലെങ്കില്‍ റീറ്റെയ്‌നര്‍ ഫീ നല്‍കരുത്. ഫീ നല്‍കില്ല എന്ന് പറഞ്ഞാല്‍ ഭൂരിഭാഗം കളിക്കാരും കളിക്കാന്‍ തയ്യാറാവും എന്നും ഗാവസ്‌കര്‍ പറഞ്ഞു. 

ന്യൂസിലന്‍ഡ് പര്യടനമാണ് ഇന്ത്യക്ക് മുന്‍പില്‍ ഇനിയുള്ളത്. രോഹിത്, കോഹ് ലി ഉള്‍പ്പെടെയുള്ള പ്രധാന താരങ്ങള്‍ക്ക് ന്യൂസിലന്‍ഡ് പര്യടനത്തില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. മൂന്ന് ഏകദിനവും മൂന്ന് ട്വന്റി20യുമാണ് ഇന്ത്യ ന്യൂസിലന്‍ഡില്‍ കളിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com