കപ്പു മാത്രമല്ല കാശും വാരി ഇംഗ്ലണ്ട് ടീം; ബട്‌ലര്‍ക്കും സംഘത്തിനും ലഭിക്കുക 13 കോടിയോളം രൂപ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2022 01:00 PM  |  

Last Updated: 14th November 2022 01:00 PM  |   A+A-   |  

england_team

ലോകകിരീടവുമായി ഇംഗ്ലണ്ട് ടീം/ പിടിഐ

 

സിഡ്‌നി: ട്വന്റി 20 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിന്, കിരീടത്തിന് പുറമേ സമ്മാനത്തുകയായി ലഭിച്ചത് 1.6 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ (ഏകദേശം 13 കോടിയോളം ഇന്ത്യന്‍ രൂപ). ഫൈനലിലെ ആവേശകരമായ മത്സരത്തില്‍ എതിരാളികളായ പാകിസ്ഥാനെ കീഴടക്കി, വിജയകിരീടം ചൂടിയാണ് ജോസ് ബട്‌ലറും സംഘവും വന്‍തുക സ്വന്തമാക്കിയത്. 

ബെന്‍ സ്‌റ്റോക്‌സിന്റെ ബാറ്റിങ്ങ് മികവില്‍, മത്സരത്തില്‍ അഞ്ചു വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ ജയം. ഫൈനലില്‍ പരാജയപ്പെട്ട പാകിസ്ഥാന് 
0.8 ദശലക്ഷം ഡോളര്‍ (ഏകദേശം ആറര കോടിയോളം ഇന്ത്യന്‍ രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചത്. 

ലോകകപ്പുമായി നായകന്‍ ജോസ് ബട്‌ലര്‍/ പിടിഐ

സെമിഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യയും ന്യൂസിലന്‍ഡും  വെറുംകൈയോടെ ഓസ്‌ട്രേലിയയില്‍ നിന്ന് മടങ്ങേണ്ട. സെമി ഫൈനലില്‍ തോറ്റവര്‍ക്ക് 4,00000 ഡോളര്‍ (മൂന്നേകാല്‍ കോടി ഇന്ത്യന്‍ രൂപ) വീതമാണ് ലഭിക്കുക.

സൂപ്പര്‍ 12 ഘട്ടത്തില്‍ പുറത്താകുന്ന ഓരോ ടീമിനും 70,000 ഡോളര്‍ (57 ലക്ഷത്തോളം ഇന്ത്യന്‍ രൂപ). സൂപ്പര്‍ 12 ഘട്ടത്തില്‍ ഓരോ ജയത്തിനും ടീമുകള്‍ക്ക് 40,000 ഡോളര്‍ വീതം (ഏകദേശം 33 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) എന്നിങ്ങനെയും ലഭിക്കും.

ഈ വാർത്ത കൂടി വായിക്കൂ 

ഐസിസിയുടെ ട്വന്റി 20 ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ചു; രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ