'ദി മിര്‍സ മാലിക് ഷോ'; ഒന്നിച്ച് അവതാരകരാകാന്‍ സാനിയയും ഷുഐബും, ഉടന്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2022 01:09 PM  |  

Last Updated: 14th November 2022 01:09 PM  |   A+A-   |  

The_Mirza_Malik_Show

ചിത്രം: ഇൻസ്റ്റ​ഗ്രാം


വിവാഹമോചനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ ഒന്നിച്ച് ടോക്ക് ഷോ പ്രഖ്യാപിച്ച് താരദമ്പതികളായ സാനിയ മിര്‍സയും ഷുഐബ് മാലിക്കും. 'ദി മിര്‍സ മാലിക് ഷോ' എന്ന പരിപാടിയിലാണ് ഇരുവരും അവതാരകരായി എത്തുന്നത്. പാകിസ്ഥാനി ചാനലായ ഉറുദുഫഌക്‌സ് ഒഫീഷ്യലില്‍ ഉടന്‍ തന്നെ ഷോ ആരംഭിക്കും.

ഉറുദുഫഌക്‌സ് ഒഫീഷ്യലിന്റെ സോഷ്യല്‍ മീഡിയ പേജിലാണ് പ്രഖ്യാപനം. സാനിയയും ഷുഐബും ഒന്നിച്ചുള്ള പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്. പ്രഖ്യാപനത്തിന് പിന്നാലെ ആശംസയും ആഹ്ലാദവും അറിയിക്കുകയാണ് ആരാധകര്‍. കാത്തിരിക്കുകയാണെന്നും, ഏറെ സന്തോഷമായെന്നുമാണ് കമന്റുകള്‍ നിറയുന്നത്. 

2010 ഏപ്രിലിലാണ് സാനിയയും ഷുഐബും വിവാഹിതരായത്. 2018 ഒക്ടോബര്‍ 30ന് ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്കിന്റെ നാലാം പിറന്നാള്‍ ആഘാഷത്തില്‍ സാനിയയും ഷുഐബും ഒരുമിച്ചുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരന്നത്. പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സാനിയ സോഷ്യല്‍ മീഡിയയിലെങ്ങും പങ്കുവയ്ക്കാതിരുന്നതാണ് ഇതിന് കാരണം. പിന്നീട് മകനൊപ്പമുള്ള ഒരു ചിത്രം സാനിയ പങ്കുവെച്ചിരുന്നു. സാനിയയുടെ മൂക്കില്‍ ഇസ്ഹാന്‍ ചുംബിക്കുന്നതായിരുന്നു ചിത്രം. 'ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ദിനങ്ങള്‍' എന്ന് ഈ ചിത്രത്തിന് സാനിയ ക്യാപ്ഷനും നല്‍കി. ഇതിനുപിന്നാലെ സാനിയയുടെ ഒരു ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസും ചര്‍ച്ചയായി. 'തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, ദൈവത്തെ കണ്ടെത്താന്‍' എന്ന സാനിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ ഇരുവരും വേര്‍പിരിയുകയാണെന്ന റൂമറുകള്‍ കൂടുതല്‍ ശക്തമായി.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by UrduFlix (@urduflixofficial)

ഈ വാർത്ത കൂടി വായിക്കൂ 

ഐസിസിയുടെ ട്വന്റി 20 ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ചു; രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ