'ഈ ദിവസം സാധിക്കുന്ന അത്രയും ആസ്വദിക്കൂ'; സാനിയക്ക് ജന്മദിനാശംസ നേര്‍ന്ന് മാലിക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2022 03:51 PM  |  

Last Updated: 15th November 2022 03:51 PM  |   A+A-   |  

Shoaib-sania

ഫയല്‍ ചിത്രം

 

ലാഹോര്‍: വിവാഹമോചന വാര്‍ത്തകള്‍ നിറയുന്നതിന് ഇടയില്‍ ഭാര്യയും ടെന്നീസ് താരവുമായ സാനിയ മിര്‍സയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്. സാനിയക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മാലിക് ആശംസ നേരുന്നത്. 

സന്തോഷവും ആരോഗ്യവും നിറഞ്ഞൊരു ജീവിതം ആശംസിക്കുന്നു. ഈ ദിവസം പറ്റാവുന്നത്രയും ആസ്വദിക്കൂ എന്നാണ് മാലിക് കുറിച്ചത്. ബോളിവുഡ് സംവിധായക ഫറാ ഖാനൊപ്പമാണ് സാനിയ തന്റെ ജന്മദിനം ആഘോഷിച്ചത്. അമ്മ നസീമയ്‌ക്കൊപ്പമാണ് സാനിയ കേക്ക് മുറിച്ചത്. ഗായിക അനന്യ ബിര്‍ളയും സാനിയയുടെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുത്തു. 

ഡിവോഴ്‌സ് വാര്‍ത്തകള്‍ നിറയുന്നതിന് ഇടയിലും സാനിയയും മാലിക്കും ഒരുമിച്ച് ടോക്ക് ഷോ അവതാരകരായി എത്തുന്നു എന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം വന്നിരുന്നു. ദി മിര്‍സ മാലിക് ഷോ എന്ന പരിപാടി പാകിസ്ഥാനി ചാനലായ ഉറുദുഫഌക്‌സില്‍ ഉടന്‍ എത്തുന്നതായാണ് ചാനല്‍ വ്യക്തമാക്കുന്നത്. സാനിയയും മാലിക്കും ഒരുമിച്ചുള്ള പോസ്റ്ററും ചാനല്‍ പങ്കുവെച്ചിട്ടുണ്ട്.

2010 ഏപ്രിലിലാണ് സാനിയയും ഷുഐബും വിവാഹിതരായത്. മകൻ ഇസ്ഹാൻ മിർസ മാലിക്കിന്റെ നാലാം പിറന്നാൾ ആഘാഷത്തിൽ സാനിയയും ഷുഐബും ഒരുമിച്ചുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങൾ പരന്നത്. പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ സാനിയ സോഷ്യൽ മീഡിയയിലെങ്ങും പങ്കുവയ്ക്കാതിരുന്നതാണ് ഇതിന് കാരണം.

പിന്നീട് മകനൊപ്പമുള്ള ഒരു ചിത്രം സാനിയ പങ്കുവെച്ചിരുന്നു. സാനിയയുടെ മൂക്കിൽ ഇസ്ഹാൻ ചുംബിക്കുന്നതായിരുന്നു ചിത്രം. 'ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ദിനങ്ങൾ' എന്ന് ഈ ചിത്രത്തിന് സാനിയ ക്യാപ്ഷനും നൽകി. ഇതിനുപിന്നാലെ സാനിയയുടെ ഒരു ഇൻസ്റ്റഗ്രാം സ്റ്റാറ്റസും ചർച്ചയായി. 'തകർന്ന ഹൃദയങ്ങൾ എങ്ങോട്ട് പോകുന്നു, ദൈവത്തെ കണ്ടെത്താൻ' എന്ന സാനിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'മുംബൈക്ക് എതിരെ കളിക്കാനാവില്ല'; പൊള്ളാര്‍ഡ് ഐപിഎല്ലില്‍ നിന്ന് വിരമിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ