വയറ്റില്‍ അണുബാധ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് നൈജീരിയക്കെതിരെ കളിക്കില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2022 08:17 AM  |  

Last Updated: 18th November 2022 08:17 AM  |   A+A-   |  

ronaldo

ഫോട്ടോ: ട്വിറ്റർ

 

ലിസ്ബന്‍: വയറ്റില്‍ അണുബാധ ഉണ്ടായതിനെത്തുടര്‍ന്ന് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്നത്തെ സന്നാഹമത്സരത്തില്‍ കളിക്കില്ല. ലോകകപ്പിന് മുന്നോടിയായി, നൈജീരിയക്കെതിരെയാണ് പോര്‍ച്ചുഗല്‍ പരിശീലന മത്സരം കളിക്കുന്നത്. 

ഇന്നലെത്തെ പരിശീലനത്തിലും റൊണാള്‍ഡോ പങ്കെടുത്തിരുന്നില്ല. നിലവില്‍ ലിസ്ബണില്‍ പരിശീലനം നടത്തുന്ന പോര്‍ച്ചുഗല്‍ ടീം മത്സരത്തിന് ശേഷം ലോകകപ്പ് നടക്കുന്ന ഖത്തറിലേക്ക് യാത്ര തിരിക്കും. 

ലോകകപ്പില്‍ നവംബര്‍ 24 ന് ഘാനയുമായിട്ടാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം. ടീം നായകനായ റൊണാള്‍ഡോ ലോകകപ്പില്‍ ഘാനക്കെതിരായ ആദ്യ മത്സരത്തിന് മുമ്പ് അസുഖം ഭേദമായി ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് പോര്‍ച്ചുഗല്‍ ടീം മാനേജര്‍ ഫെര്‍ണാണ്ടോ സാന്റോസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'നിന്നെ തോല്‍പ്പിക്കും, ഞാന്‍ കിരീടം ചൂടും'; മെസിയോട് പറഞ്ഞതായി നെയ്മര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ