കളി മുടക്കി മഴ; ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ട്വന്റി20 ഉപേക്ഷിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2022 01:52 PM  |  

Last Updated: 18th November 2022 01:52 PM  |   A+A-   |  

hardik_kane

ഫോട്ടോ: ട്വിറ്റർ

 

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിന് എതിരായ പരമ്പരയിലെ ഇന്ത്യയുടെ ആദ്യ ട്വന്റി20 മത്സരം ഉപേക്ഷിച്ചു. മഴയെ തുടര്‍ന്ന് ടോസ് പോലും ഇടാനാവാതെയാണ് മത്സരം ഉപേക്ഷിച്ചത്. നവംബര്‍ 20നാണ് മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാമത്തെ ട്വന്റി20. 

ട്വന്റി20 ലോകകപ്പ് സെമിയില്‍ തോറ്റ് പുറത്തായതിന് പിന്നാലെ ഇരു ടീമിന്റേയും ആദ്യ മത്സരമായിരുന്നു വെല്ലിങ്ടണിലേത്. സെമിയില്‍ പാകിസ്ഥാനോട് തോറ്റാണ് ന്യൂസിലന്‍ഡ് മടങ്ങിയത്. ഇന്ത്യ തോറ്റത് ഇംഗ്ലണ്ടിന് മുന്‍പിലും. 

രോഹിത് ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി ഇന്ത്യ ഇറങ്ങിയപ്പോള്‍ ഹര്‍ദിക് ആണ് ഇന്ത്യയെ നയിക്കുന്നത്. വിരാട് കോഹ് ലി, രോഹിത്, കെ എല്‍ രാഹുല്‍, അശ്വിന്‍ എന്നിവര്‍ക്കാണ് ന്യൂസിലന്‍ഡ് പര്യടനത്തില്‍ നിന്ന് വിശ്രമം നല്‍കിയത്.രാഹുല്‍ ദ്രാവിഡിന് പകരം വിവിഎസ് ലക്ഷ്മണ്‍ ആണ് ഇന്ത്യയുടെ പരിശീലക സ്ഥാനത്ത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

പരിക്ക് അലട്ടുന്നു; രണ്ട് അര്‍ജന്റൈന്‍ താരങ്ങള്‍ പുറത്ത്; പകരം ഇവര്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ