51 പന്തില്‍ 111 റണ്‍സ്; തകര്‍ത്തടിച്ച് സൂര്യകുമാര്‍ യാദവ്; ട്വന്റി20യിലെ രണ്ടാം സെഞ്ചുറി
By സമകാലിക മലയാളം ഡെസ്ക് | Published: 20th November 2022 02:36 PM |
Last Updated: 20th November 2022 02:45 PM | A+A A- |

ഫോട്ടോ: എഎഫ്പി
ബേഓവല്‍: വീണ്ടും തകര്‍ത്തടിച്ച് സൂര്യകുമാര്‍ യാദവ്. ന്യൂസിലന്‍ഡിന് എതിരായ രണ്ടാം ട്വന്റി20യില്‍ 51 പന്തില്‍ നിന്ന് 111 റണ്‍സ് ആണ് സൂര്യകുമാര്‍ കണ്ടെത്തിയത്. സൂര്യയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 191 റണ്‍സിലേക്ക് എത്തി.
11 ഫോറും ഏഴ് സിക്‌സും സൂര്യകുമാറിന്റെ ബാറ്റില്‍ നിന്ന് വന്നു. സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പനടിക്ക് പിന്നാലെ പന്ത് കൊണ്ട് സൗത്തിയും മിന്നി. ഹര്‍ദിക്കിന്റേയും ഹൂഡയുടേയും വാഷിങ്ടണ്‍ സുന്ദറിന്റേയും വിക്കറ്റ് വീഴ്ത്തി സൗത്തി ഹാട്രിക് തികച്ചു. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ മറ്റ് ഇന്ത്യന്‍ ബാറ്റേഴ്‌സ് പ്രയാസപ്പെട്ടപ്പോഴാണ് സൂര്യകുമാര്‍ യാദവ് ബൗളര്‍മാരോട് ഒരു ദാക്ഷിണ്യവും കാണിക്കാതിരുന്നത്.
Suryakumar Yadav - what a player! pic.twitter.com/a8fJo0hoak
— Mufaddal Vohra (@mufaddal_vohra) November 20, 2022
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്കായി 36 റണ്‍സ് എടുത്ത ഇഷാന്‍ കിഷനാണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യറും ഹര്‍ദിക്കും 13 റണ്‍സ് വീതം എടുത്ത് മടങ്ങും. ആദ്യ പന്തില്‍ ഡക്കായി ദീപക് ഹൂഡ മടങ്ങി. ഓപ്പണിങ്ങിലേക്ക് എത്തിയിട്ടും ഋഷഭ് പന്ത് ആറ് റണ്‍സ് മാത്രം എടുത്താണ് കൂടാരം കയറിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ