സഞ്ജു കളിക്കുമോ?; ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ട്വന്റി 20 ഇന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th November 2022 07:41 AM  |  

Last Updated: 20th November 2022 07:41 AM  |   A+A-   |  

hardik_kane

ഫോട്ടോ: ട്വിറ്റർ

 

മൗണ്ട് മാംഗനൂയി: ന്യൂസിലന്‍ഡ് പര്യടനത്തിലെ രണ്ടാം ട്വന്റി 20 മത്സരം ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മുതല്‍ മൗണ്ട് മാംഗനൂയിയിലാണ് മത്സരം. ഹാര്‍ദിക് പാണ്ഡ്യയുടെ നായകത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ടീമില്‍ മലയാളി താരം സഞ്ജു സാംസണുമുണ്ട്. 

വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ആദ്യ ട്വന്റി-20 മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ന്യൂസിലന്‍ഡിനെതിരെ മൂന്ന് ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, കെ എല്‍ രാഹുല്‍, അശ്വിന്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതിനാല്‍ യുവതാരങ്ങള്‍ക്ക് കഴിവു തെളിയിക്കാനുള്ള സുവര്‍ണാവസരമാണ്.

ട്വന്റി 20 യില്‍ ഓപ്പണറായി ശുഭ്മാന്‍ ഗില്‍ അരങ്ങേറ്റം കുറിച്ചേക്കും. ഇഷാന്‍ കിഷനോ, ഋഷഭ് പന്തോ പങ്കാളിയായേക്കും. ട്വന്റി 20 ലോകകപ്പില്‍ വെടിക്കെട്ട് ബാറ്റിങ്ങ് കാഴ്ചവെച്ച, സൂര്യകുമാര്‍ യാദവ് ടീമിലുണ്ട്. ശ്രേയസ്സ് അയ്യര്‍ മൂന്നാം നമ്പറില്‍ കളിച്ചേക്കും. സഞ്ജു അന്തിമ ഇലവനില്‍ ഉള്‍പ്പെടുമോയെന്ന് വ്യക്തമല്ല.

കെയ്ന്‍ വില്യംസണിന്റെ നേതൃത്വത്തില്‍ ഒന്നാംനിര ടീമിനെത്തന്നെയാണ് ന്യൂസിലന്‍ഡ് അണിനിരത്തുന്നത്. പേസ് ബൗളര്‍ ട്രെന്റ് ബോള്‍ട്ട് പരമ്പരയില്‍ കളിക്കുന്നില്ല.മാര്‍ട്ടിന്‍ ഗുപ്റ്റിലിനെയും ഒഴിവാക്കിയിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

ഫ്രാന്‍സിന് കനത്ത തിരിച്ചടി; കരീം ബെന്‍സേമ ലോകകപ്പിൽ നിന്നും പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ