ഇന്ത്യക്കെതിരായ മൂന്നാം ട്വന്റി 20 യില്‍ കെയ്ന്‍ വില്യംസണ്‍ കളിക്കില്ല; ടിം സൗത്തി നായകന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2022 09:59 AM  |  

Last Updated: 21st November 2022 09:59 AM  |   A+A-   |  

williamson

ഫയല്‍ ചിത്രം

 

വെല്ലിങ്ടണ്‍: ഇന്ത്യക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ കളിക്കില്ല. വൈദ്യപരിശോധനയ്ക്ക് വിധേയനാകുന്നതിനാലാണ് വില്യംസണ് മൂന്നാം ട്വന്റി 20 നഷ്ടമാകുന്നത്. പകരം ടിം സൗത്തി മത്സരത്തില്‍ കീവിസിനെ നയിക്കുമെന്ന് കോച്ച് ഗാരി സ്‌റ്റെഡ് അറിയിച്ചു. 

വില്യംസണ് പകരം ഇടങ്കയ്യന്‍ ബാറ്റര്‍ മാര്‍ക് ചാപ്മാനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏതാനും നാളായി വില്യംസണ്‍ പരിക്കുമൂലം ബുദ്ധിമുട്ടുന്നുണ്ടെന്നും ഇതു കണക്കിലെടുത്താണ് വൈദ്യ പരിശോധനയ്ക്ക് വിധേയനാകുന്നതെന്നും സ്‌റ്റെഡ് വ്യക്തമാക്കി. 

ഇന്ത്യക്കെതിരായ മൂന്നു മത്സര ഏകദിന പരമ്പരയും ന്യൂസിലന്‍ഡ് കളിക്കുന്നുണ്ട്. വെള്ളിയാഴ്ചയാണ് ആദ്യ ഏകദിനമത്സരം നടക്കുക. ഇതിന് മുമ്പായി വില്യംസണ്‍ ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും കോച്ച് സ്‌റ്റെഡ് അറിയിച്ചു. 

നാളെയാണ് ഇന്ത്യ-ന്യൂസിലന്റ് മൂന്നാമത്തെയും അവസാനത്തെയും ട്വന്റി 20 മത്സരം. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം ട്വന്റി ഇന്ത്യ വിജയിച്ചിരുന്നു. ഇന്ത്യയോട് 65 റണ്‍സിന് തോറ്റ മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടിയ വില്യംസണ്‍ മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ

ഒരോവറില്‍ 3 വിക്കറ്റ് പിഴുത് ദീപക് ഹൂഡ, ന്യൂസിലന്‍ഡിനെ 65 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ