സൂര്യകുമാര്‍ തകര്‍ത്തടിച്ചതോടെ കോഹ്‌ലിയുടെ ആ നേട്ടം പഴങ്കഥയായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2022 10:54 AM  |  

Last Updated: 21st November 2022 10:54 AM  |   A+A-   |  

suryakumar

ഫോട്ടോ: എഎഫ്പി

 

മുംബൈ: ട്വന്റി 20യില്‍ വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡ് മറികടന്ന് ബാറ്റര്‍ സൂര്യകുമാര്‍ യാദവ്.  ന്യൂസിലന്റിനെതിരായ രണ്ടാം ട്വന്റി 20മത്സരത്തില്‍ 49 പന്തില്‍ നിന്ന് നേടിയ സെഞ്ച്വുറി നേട്ടമാണ് സൂര്യകുമാര്‍ യാദവിന് തുണയായത്. മത്സരത്തിലെ മികച്ച പ്രകടനം സൂര്യകുമാര്‍ യാദവിനെ കളിയിലെ മികച്ച താരമാക്കി. 

ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരം ആദ്യമായാണ് ഏഴു തവണ കളിയിലെ മികച്ച താരമാകുന്നത്. ഈ നേട്ടമാണ് സൂര്യകുമാര്‍ യാദവ് തന്റെ പേരില്‍ എഴുതിയത്. നേരത്തെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ആറ് തവണ പ്ലെയര്‍ ഓഫ് ദി മാച്ചായ ഒരേ ഒരു ഇന്ത്യന്‍ താരം വിരാട് കോഹ് ലിയാണ്.

സൂര്യകുമാറിനെ കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏഴുതവണ പ്ലെയര്‍ ഓഫ് ദി മാച്ച്് ബഹുമതി നേടിയ മറ്റൊരു താരം പാകിസ്ഥാന്‍ താരം സിക്കന്ദര്‍ റാസ മാത്രമാണ്. കിവീസിനെതിരായ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ മികച്ച താരമായാല്‍ റാസയുടെ നേട്ടം മറികടക്കാന്‍ ഈ ഇന്ത്യന്‍ ബാറ്റര്‍ക്ക് കഴിയും.

ഈ വാർത്ത കൂടി വായിക്കൂ

ഒരോവറില്‍ 3 വിക്കറ്റ് പിഴുത് ദീപക് ഹൂഡ, ന്യൂസിലന്‍ഡിനെ 65 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ