ജര്‍മനിയുടെ സ്വന്തം മെസി? ഫ്‌ളിക്കിന്റെ തുറുപ്പുചീട്ടാവാന്‍ 19കാരന്‍ മുസിയാല
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd November 2022 01:21 PM |
Last Updated: 23rd November 2022 01:21 PM | A+A A- |

മുസിയാല/ഫോട്ടോ: എഎഫ്പി
ദോഹ: ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരിനായി ജര്‍മനി ഇറങ്ങുമ്പോള്‍ ഫ്‌ളിക്കിന്റെ സംഘത്തിലെ യുവ താരങ്ങളിലേക്കാണ് ലോകത്തിന്റെ ശ്രദ്ധ. അതില്‍ പ്രധാനി മുസിയാല എന്ന 19കാരനും. മെസിയോടാണ് ഇതിഹാസ താരങ്ങള്‍ മുസിയാലയെ താരതമ്യപ്പെടുത്തുന്നത്.
ജപ്പാനെതിരെ ജര്‍മനി ഇന്ന് കളത്തിലിറങ്ങുമ്പോള്‍ 2014ലെ ലോക ചാമ്പ്യന്മാരുടെ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത് മുസിയാല ആയിരിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്, മുള്ളര്‍ക്ക് മുകളില്‍ മുസിയാലയെ സെലക്ട് ചെയ്യാനുള്ള സാധ്യത വിരളമാണെങ്കിലും. സെന്‍ട്രല്‍ മിഡ് ഫീല്‍ഡിലും മുന്നേറ്റ നിരയിലും കളിക്കുന്ന മുസിയാല ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിനായി ഓഗസ്റ്റ് മുതല്‍ സ്‌കോര്‍ ചെയ്തത് 9 ഗോളുകളാണ്, ആറ് അസിസ്റ്റും.
ജര്‍മനിയുടെ മത്സരം മുന്‍പില്‍ നില്‍ക്കെ മെസിയോടാണ് ജര്‍മന്‍ മുന്‍ ക്യാപ്റ്റന്‍ ലോതര്‍ മത്തേവൂസ് മുസിയാലയെ താരതമ്യം ചെയ്യുന്നത്. മുസിയാല ഫീല്‍ഡിലായിരിക്കുമ്പോള്‍, മൂന്ന് വര്‍ഷം മുന്‍പേയുള്ള മെസിയെ പോലെയാണ്. മുസിയാലയില്‍ എല്ലാമുണ്ട്. വേഗം, മികച്ച ഡ്രിബ്ലിങ്ങുകള്‍, അവസാന നിമിഷത്തിലെ പാസുകള്‍, സ്‌കോര്‍ ചെയ്യുന്നതിലെ മികവ്. പന്ത് കിട്ടിയാല്‍ മുസിയാല എപ്പോഴും മുന്‍പോട്ട് തന്നെ പോകുന്നു, ലോതര്‍ മത്തേവൂസ് പറയുന്നു.
Stop that, @JamalMusiala #MiaSanMia #S04FCB pic.twitter.com/jHRtxFrzqN
— FC Bayern Munich (@FCBayernEN) November 15, 2022
പ്രതിരോധത്തിലും മെച്ചപ്പെടാനാണ് മുസിയാലയുടെ ശ്രമം. സമ്പൂര്‍ണ ഫുട്‌ബോളറാവുകയാണ്. ഭാവിയില്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാവും മുസിയാല എന്നും ലോതര്‍ മത്തേവൂസ് പറയുന്നു. ജര്‍മന്‍ ലീഗില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ ഇന്‍വോള്‍മെന്റുകള്‍ മുസിയാലയുടെ പേരിലാണ്.
20 വയസ് പിന്നിട്ടിട്ടില്ലാത്ത മുസിയാല ബയേണിനായി 100 മത്സരങ്ങള്‍ എന്ന നേട്ടവും പിന്നിട്ട് കഴിഞ്ഞു. ജര്‍മന്‍ സംഘത്തില്‍ നിന്ന് തോമസ് മുള്ളര്‍ പടിയിറങ്ങുന്നതോടെ നമ്പര്‍ 10 റോളില്‍ മുസിയാലയെ ജര്‍മനി ഉറപ്പിച്ചു കഴിഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
'മനോഹര ഗോളായിരുന്നു അത്', തിമോത്തി വിയക്ക് പെലെയുടെ അഭിനന്ദനം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ