2014ല്‍ തടുത്തിട്ട നെയ്മറുടെ ഹെഡ്ഡര്‍, 25 സേവുകളുമായി നിറഞ്ഞ 2018, 2022ലും ഒച്ചാവോയ്ക്ക് മാറ്റമില്ല 

പെനാല്‍റ്റിയെടുക്കാന്‍ നില്‍ക്കുന്നത് ഗോള്‍വേട്ടക്കാരന്‍ ലെവന്‍ഡോസ്‌കിയാണെന്ന ചിന്തയൊന്നും ഒച്ചാവോയെ കുലുക്കി കാണില്ല
ലെവഡോസ്‌കിയുടെ പെനാല്‍റ്റി സേവ് ചെയ്യുന്ന ഒച്ചാവോ/ഫോട്ടോ: എഎഫ്പി
ലെവഡോസ്‌കിയുടെ പെനാല്‍റ്റി സേവ് ചെയ്യുന്ന ഒച്ചാവോ/ഫോട്ടോ: എഎഫ്പി

ദോഹ: ലോകകപ്പിലെ തന്റെ ആദ്യ ഗോള്‍ കുറിക്കാനുള്ള അവസരം. മെക്‌സിക്കോയ്‌ക്കെതിരെ 1-0ന് ടീമിനെ മുന്‍പിലെത്തിച്ച് വിലപ്പെട്ട പോയിന്റ് സ്വന്തമാക്കാനുള്ള അവസരം. ലെവന്‍ഡോസ്‌കിയുടെ മനസില്‍ ഉണ്ടായിരുന്നിരിക്കുക ഇതെല്ലാമാണ്. എന്നാല്‍ മുന്‍പില്‍ പെനാല്‍റ്റിയെടുക്കാന്‍ നില്‍ക്കുന്നത് ഗോള്‍വേട്ടക്കാരന്‍ ലെവന്‍ഡോസ്‌കിയാണെന്ന ചിന്തയൊന്നും ഒച്ചാവോയെ കുലുക്കി കാണില്ല. അങ്ങനെ ഖത്തര്‍ ലോകകപ്പിലും താരമായി ഒച്ചാവോ. 

2014ല്‍ സ്വന്തം മണ്ണില്‍ കളിക്കുന്ന ബ്രസീലിന് മുന്‍പിലും ഒച്ചാവോ കുലുങ്ങിയിരുന്നില്ല. അന്ന് ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ബ്രസീലിന് മുന്‍പിലേക്കാണ് മെക്‌സിക്കോ എത്തിയത്. നെയ്മറുടെ തകര്‍പ്പന്‍ ഹെഡ്ഡര്‍ സേവ് ചെയ്ത് ഒച്ചാവോ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു. ഇതോടെ ബ്രസീലിനെ മെക്‌സിക്കോ ഗോള്‍രഹിത സമനിലയില്‍ തളച്ചു. 

2014ല്‍  ഒച്ചാവോയുടെ എണ്ണം പറഞ്ഞ സേവുകള്‍

2006ലും 2010ലും മെക്‌സിക്കോയുടെ ലോകകപ്പ് ടീമില്‍ ഒച്ചാവോ ഇടം നേടിയിരുന്നില്ല. എന്നാല്‍ 2014ല്‍ മെക്‌സിക്കന്‍ ടീമിലേക്ക് വന്ന ഒച്ചാവോ ആദ്യ മത്സരത്തില്‍ സ്റ്റാര്‍ട്ടിങ് ഇലവനിലും എത്തി. കാമറൂണിന് എതിരെ 1-0ന് ജയിച്ച് ഒച്ചാവോ ക്ലീന്‍ ഷീറ്റോടെ മടങ്ങി. രണ്ടാം മത്സരത്തിലെ നെയ്മറുടെ ഗോളെന്നുറപ്പിച്ച ഹെഡ്ഡര്‍ സേവ് ചെയ്തതുള്‍പ്പെടെ ആറ് സേവുകള്‍.  8 സേവുകളുമായാണ് ഒച്ചാവോ ബ്രസീലില്‍ നിന്ന് തിരികെ പോയത്. 

2014ല്‍ നെതര്‍ലന്‍ഡ്‌സിന് എതിരായ കളിയില്‍ മൂന്ന് ഷോട്ടുകളും ഒച്ചാവോ തടഞ്ഞു. എന്നാല്‍ പെനാല്‍റ്റിയുടെ ബലത്തില്‍ 2-1ന് നെതര്‍ലന്‍ഡ്‌സ് ജയിച്ചു. 2018 ലോകകപ്പില്‍ ജര്‍മനിയെ മെക്‌സിക്കോ 1-0ന് തോല്‍പ്പിച്ചപ്പോള്‍ 9 സേവുകളാണ് ഒച്ചാവോയില്‍ നിന്ന് വന്നത്. അന്ന് ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളിലായി ഒച്ചാവോയില്‍ നിന്ന് വന്നത് 25 സേവുകള്‍. 27 സേവുകളുമായി ക്വാര്‍ട്ടുവ മാത്രമായിരുന്നു ഒച്ചാവോയുടെ മുന്‍പില്‍. 

പ്രായം 37ല്‍ നില്‍ക്കുന്ന ഒച്ചാവോയുടെ അവസാനത്തോ ലോകകപ്പ് ഇതാവാനാണ് സാധ്യത. അതുകൊണ്ട് തന്നെ ഒച്ചാവോ പ്രതിരോധ കോട്ട ഉറപ്പിക്കുമെന്ന് ഉറപ്പ്. പോളണ്ടിന് എതിരായ കളിയില്‍ 
56ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ ലെവന്‍ഡോസ്‌കിയെ മെക്‌സിക്കോ താരം ഹെക്ടര്‍ മൊറേനോ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. പെനാല്‍റ്റി മിസ് ആയതോടെ മെക്‌സിക്കോയ്ക്ക് എതിരെ പോളണ്ട് ഗോള്‍രഹിത സമനിലയില്‍ കുരുങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com