'കൃത്യം നടത്തിയിടത്ത് ഒരു തെളിവും അവശേഷിപ്പിക്കില്ല', ഗ്യാലറിയും ലോക്കര്‍ റൂം നോക്കൂ; കയ്യടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 02:31 PM  |  

Last Updated: 24th November 2022 02:31 PM  |   A+A-   |  

japan football, osaka

ഫോട്ടോ: എഎഫ്പി

 

ദോഹ: ജര്‍മന്‍ മുന്നേറ്റങ്ങള്‍ക്ക് മുന്‍പില്‍ പ്രതിരോധ കോട്ട ഉയര്‍ത്തി ഉശിര് കാണിച്ചാണ് ആദ്യ പകുതിയില്‍ ജപ്പാന്‍ കയ്യടി വാങ്ങിയത് എങ്കില്‍ രണ്ടാം പകുതിയില്‍ തീപാറും മുന്നേറ്റങ്ങള്‍ കൊണ്ടാണ് ഞെട്ടിച്ചത്. കളി അവസാനിച്ച് ഗ്രൗണ്ട് വിടുമ്പോഴും ജപ്പാന്‍ താരങ്ങള്‍ കയ്യടി നേടിക്കൊണ്ടേയിരിക്കുന്നു. കളിക്കളത്തിലെ മികവിന് മാത്രമല്ല...മത്സരത്തിന് ശേഷം ആരാധകര്‍ ഗ്യാലറി വൃത്തിയാക്കി മടങ്ങുമ്പോള്‍ ലോക്കര്‍ റൂം വൃത്തിയാക്കിയാണ് കളിക്കാര്‍ മടങ്ങിയത്. 

കളിക്കാരുടേയും ആരാധകരുടേയും ഭാഗത്ത് നിന്നുണ്ടായ ഈ നീക്കത്തിന് കയ്യടിച്ച് ജാപ്പനിസ് ടെന്നീസ് താരം നവോമി ഒസാക്കയും എത്തുന്നു. ഒരു ആരാധകന്റെ ട്വീറ്റാണ് ഇവിടെ ഒസാക്ക പങ്കുവെക്കുന്നത്. ജപ്പാന്‍ നിങ്ങളെ വീഴ്ത്തുകയും ചെയ്യും ഈ സ്ഥലം മുഴുവന്‍ വൃത്തിയാക്കുകയും ചെയ്യും. കൃത്യം നടത്തിയതിന് ശേഷം ഒരു തെളിവും അവശേഷിപ്പിക്കില്ല എന്ന ആരാധകരിലൊരാളുടെ ട്വീറ്റാണ് ഒസാക്ക പങ്കുവെക്കുന്നത്. 

ലോക്കര്‍ റൂം വൃത്തിയാക്കി പോയെന്നത് മാത്രമല്ല, സമാധാനത്തിന്റേയും സന്തോഷത്തിന്റേയും ഭാഗ്യത്തിന്റേയുമെല്ലാം പ്രതീകമായി തങ്ങള്‍ കാണുന്ന കൊക്കിന്റെ പേപ്പര്‍ രൂപം ഉണ്ടാക്കി വെച്ചാണ് ജപ്പാന്‍ താരങ്ങള്‍ ലോക്കര്‍ റൂം വിട്ടത്. ജര്‍മനിയെ 2-1ന് തോല്‍പ്പിച്ചതിനൊപ്പം ജപ്പാന്‍ താരങ്ങളുടെ ഈ പ്രവര്‍ത്തിക്കും കയ്യടിക്കുകയാണ് ആരാധകര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഗാവി-പെഡ്രി സഖ്യത്തിന്റെ 152 പാസുകള്‍; അടുത്ത ഷാവിയും ബാലണ്‍ ദി ഓര്‍ ജേതാവുമെന്ന് ആരാധകര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ