'പരിക്കില്ല, ആശങ്കകളില്ല, ഏറ്റവും മികച്ച നെയ്മറെ ഖത്തറില്‍ കാണാം'; തിയാഗോ സില്‍വയുടെ ഉറപ്പ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 01:19 PM  |  

Last Updated: 24th November 2022 01:19 PM  |   A+A-   |  

neymar1

ഫോട്ടോ: എഎഫ്പി

 

ദോഹ: ഏറ്റവും മികച്ച നെയ്മറെയാവും ഖത്തറില്‍ കാണുകയെന്ന് ബ്രസീല്‍ പ്രതിരോധനിര താരം തിയാഗോ സില്‍വ. കഴിഞ്ഞ ലോകകപ്പിനേക്കാള്‍ മുന്നൊരുക്കം നടത്തിയാണ് നെയ്മര്‍ എത്തിയിരിക്കുന്നതെന്നാണ് നായകന്‍ തിയാഗോ സില്‍വ പറയുന്നത്. 

പ്രായം 30ല്‍ എത്തി നില്‍ക്കുന്ന തന്റെ അവസാന ലോകകപ്പായിരിക്കാം ഇതെന്ന സൂചന നെയ്മര്‍ നല്‍കി കഴിഞ്ഞു. ബ്രസീലിനെ ലോക കിരീടത്തിലേക്ക് നയിച്ച് 22 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കുകയാണ് ഖത്തറില്‍ നെയ്മറുടേയും ലക്ഷ്യം. 

'കൂടുതല്‍ മെച്ചപ്പെട്ട നെയ്മറെയാണ് ഇവിടെ കാണാനാവുന്നത്'

പരിക്കുകള്‍ ഇല്ലാതെ കൂടുതല്‍ മെച്ചപ്പെട്ട നെയ്മറെയാണ് നമുക്ക് ഇവിടെ കാണാനാവുന്നത്. അതിലും പ്രധാനപ്പെട്ട കാര്യം വിനയമുള്ള വ്യക്തിയാണ് നെയ്മര്‍ എന്നതാണ്. ഈ ലോകകപ്പിനായുള്ള നെയ്മറുടെ ഒരുക്കങ്ങള്‍ വ്യത്യസ്തമായിരുന്നു. 2014ല്‍ നന്നായി കളിക്കുന്ന സമയം നെയ്മറിന് പരിക്കേറ്റു. 2018ലും പരിക്കിനെ തുടര്‍ന്ന് അധികം കളിക്കാനായില്ല. ഇത്തവണ പരിക്കുകളും ആശങ്കകളും ഇല്ലാത്ത നെയ്മറിനെയാണ് കാണാനാവുന്നത്, തിയാഗോ സില്‍വ പറഞ്ഞു. 

നെയ്മര്‍ക്ക് നന്നായി കളിക്കാന്‍ അവസരം സൃഷ്ടിക്കുക എന്ന ഉത്തരവാദിത്വം ഞങ്ങള്‍ കളിക്കാര്‍ പങ്കിടുമെന്നും ബ്രസീല്‍ നായകന്‍ വ്യക്തമാക്കി. പിഎസ്ജിയില്‍ മികച്ച ഫോമില്‍ കളിച്ചാണ് നെയ്മര്‍ ലോകകപ്പിനായി എത്തുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 12.30ന് സെര്‍ബിയക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഫിഫ തലവന് മുന്‍പില്‍ വണ്‍ ലൗ ആം ബാന്‍ഡ് ധരിച്ച് ബെല്‍ജിയം മന്ത്രി; ഗ്യാലറിയില്‍ ജര്‍മന്‍ മന്ത്രിയും 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ