'നന്ദി, ജീസസ്, ഹല്ലേലൂയ..'; മകന്റെ കളി കണ്ട് സന്തോഷത്താല്‍ മതിമറന്ന് അമ്മ; വീഡിയോ വൈറല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 01:22 PM  |  

Last Updated: 25th November 2022 01:22 PM  |   A+A-   |  

dee

വീഡിയോ ദൃശ്യത്തില്‍ നിന്ന്‌

 

ഓട്ടാവ: മക്കളുടെ ചെറിയ നേട്ടം പോലും മാതാപിതാക്കള്‍ക്ക് ഏറെ അഭിമാനകരമായ സംഭവങ്ങളാണ്. ലോകകപ്പ് പോലുള്ള സുപ്രധാന മത്സരത്തില്‍ മകന്‍ രാജ്യത്തിന് വേണ്ടി കളിക്കാനിറങ്ങിയാലോ... അത്തരമൊരു സന്ദര്‍ഭത്തില്‍ ഒരു അമ്മയുടെ ആഹ്ലാദ പ്രകടനം വൈറലായി മാറിയിരിക്കുകയാണ്.

ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ കാനഡയുടെ സാം എഡാകുബേയുടെ കളി കണ്ടാണ് അമ്മ ഡീ സന്തോഷം കൊണ്ട് മതിമറന്നത്. 'എന്റെ മകന്‍ ലോകകപ്പില്‍ കളിക്കുന്നു. നന്ദി, ജീസസ്, ഹല്ലേലൂയ..' എന്ന് അമ്മ വിളിച്ചു പറയുന്നത് വിഡിയോയിലുണ്ട്.

ഇഎസ്പിഎന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലായി മാറിയത്. ബല്‍ജിയത്തിനെതിരായ മത്സരത്തില്‍ 74-ാം മിനുട്ടിലാണ് ലാറിയക്ക് പകരക്കാരനായി സാം എഡാകുബേ ഇറങ്ങിയത്. കനേഡിയന്‍ ടീമിന്റെ പ്രതിരോധ താരമാണ് 27കാരനായ സാം. അമ്മയുടെ സ്‌നേഹപ്രകടനത്തിന്റെ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

അത് പെനാല്‍റ്റിയല്ല, റൊണാള്‍ഡോ ഒപ്പിച്ചെടുത്തത്‌; വെയ്ന്‍ റൂണി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ