ഓരോ താരത്തിനും 60 ലക്ഷം രൂപയുടെ റോള്‍സ് റോയ്‌സ്; ലോകത്തെ ഞെട്ടിച്ച അട്ടിമറി സംഘത്തിന് സൗദി രാജകുമാരന്റെ സമ്മാനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th November 2022 12:49 PM |
Last Updated: 26th November 2022 12:51 PM | A+A A- |

ഗോൾ നേട്ടം ആഘോഷിക്കുന്ന സൗദി അറേബ്യയുടെ സലേം അല്‍ദ്വസരി (ഇടത്തുനിന്ന് രണ്ടാമത്)/ ചിത്രം: പിടിഐ(ഫയല്‍)
ദോഹ: ലോകകപ്പില്‍ അര്‍ജന്റൈന്‍ സംഘത്തെ അട്ടിമറിച്ച സൗദി അറേബ്യന്‍ ടീമിനെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനങ്ങള്‍. സൗദിയുടെ കളിക്കാര്‍ക്ക് റോള്‍സ് റോയ്‌സ് ഫാന്റമാണ സൗദി രാജകുമാരന്‍ നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
1994 ലോകകപ്പില്‍ ബെല്‍ജിയത്തിന് എതിരെ അത്ഭുത ഗോള്‍ നേടിയ സെയിദ് അല്‍ ഓവ്എയ്‌റന് സൗദി രാജാവ് റോള്‍സ് റോയ്‌സ് കാര്‍ സമ്മാനിച്ചിരുന്നു. ഇതോടെ അര്‍ജന്റീനയെ തോല്‍പ്പിച്ച സൗദി സംഘത്തേയും കാത്തിരിക്കുന്ന സമ്മാനം ഇതാണോ എന്ന ചോദ്യം ശക്തമായി.
60 ലക്ഷം രൂപയുടെ റോള്‍സ് റോയ്‌സ് ഫാന്റം ഓരോ സൗദി താരത്തിനും ലഭിക്കും. അര്‍ജന്റീനയെ ഖത്തര്‍ തോല്‍പ്പിച്ചതിന് പിന്നാലെ സൗദിയില്‍ ആഘോഷങ്ങളുടെ ഭാഗമായി പൊതു അവധി പ്രഖ്യാപിച്ചിരുന്നു. അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ സൗദി താരം ഷെഹ് രാനിയെ ശസ്ത്രക്രിയക്കായി ജര്‍മനിയിലേക്ക് കൊണ്ടുപോയതും സൗദി ഭരണകൂടമാണ്.
Saudi Arabia's players will each receive a Rolls Royce Phantom for their World Cup upset win over Argentina — courtesy of Saudi Prince Mohammed bin Salman. pic.twitter.com/UzpF1PmYQo
— Front Office Sports (@FOS) November 25, 2022
ടൂര്‍ണമെന്റിലെ ഫേവറിറ്റുകള്‍ എന്ന ടാഗ് ലൈനോടെയാണ് അര്‍ജന്റീന ഖത്തറിലേക്ക് വന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ സൗദിയെ നേരിടാന്‍ പോകുമ്പോള്‍ അര്‍ജന്റീനയേക്കാള്‍ റാങ്കിങ്ങില്‍ 48 സ്ഥാനം പിന്നില്‍ നില്‍ക്കുന്ന രാജ്യം മെസിക്കും സംഘര്‍ക്കും ഇതുപോലൊരു പ്രഹരം ഏല്‍പ്പിക്കും എന്ന് ആരും കരുതിയില്ല. എന്നാല്‍ ഏഷ്യന്‍ കരുത്ത് കാണിച്ച് അര്‍ജന്റീനയെ ഖത്തര്‍ 2-1ന് വീഴ്ത്തി.
അര്‍ജന്റീനക്കെതിരായ ജയത്തോടെ ഗ്രൂപ്പ് സിയില്‍ മൂന്ന് പോയിന്റോടെ ഒന്നാമതാണ് സൗദി. ഇന്ന് പോളണ്ടിന് എതിരെയാണ് സൗദി ഇറങ്ങുന്നത്. ഇനിയുള്ള രണ്ട് മത്സരങ്ങളിലൊന്നില്‍ പോളണ്ടിനേയോ മെക്‌സിക്കോയേയോ വീഴ്ത്തിയാല്‍ സൗദിക്ക് ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ എന്ന സ്വപ്‌ന നേട്ടത്തിലേക്ക് എത്താം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ