ഗോളടിക്കാന്‍ മറന്ന് ഇംഗ്ലണ്ട്, സമനിലയില്‍ തളച്ച് യുഎസ്എ; നെതര്‍ലന്‍ഡ്‌സിനെ 1-1ല്‍ കുരുക്കി ഇക്വഡോര്‍

രണ്ടാം പകുതിയില്‍ ഇംഗ്ലണ്ട്, യുഎസ്എ താരങ്ങള്‍ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫലമുണ്ടായില്ല
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: ഇറാനെ 6-2ന് തകര്‍ത്ത് വന്ന ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് യുഎസ്എ. ഇംഗ്ലണ്ട് യുഎസ്എ. മറ്റൊരു മത്സരത്തില്‍ നെതര്‍ലന്‍ഡിനേയും ഇക്വഡോര്‍ സമനിലയില്‍ പൂട്ടി. 

കെയ്‌നിന്റേയും സാകയുടേയും ആക്രമണങ്ങള്‍ അതിജീവിച്ചാണ് യുഎസ്എ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചത്. ഇംഗ്ലണ്ടിന്റെ മുന്നേറ്റങ്ങള്‍ക്ക് മുന്‍പില്‍ പ്രതിരോധകോട്ട ഉറപ്പിച്ചതിനൊപ്പം ഇംഗ്ലണ്ട് ഗോള്‍മുഖത്തേക്ക് എത്താനും യുഎസ്എയ്ക്ക് കഴിഞ്ഞു. 

യുഎസ്എയുടെ ആദ്യ മത്സരത്തില്‍ വല കുലുക്കിയ തിമോത്തി വിയ രണ്ടാമത്തെ കളിയിലും അവസരം സൃഷ്ടിച്ചു. വിയയില്‍ നിന്ന് ലഭിച്ച ക്രോസ് പക്ഷേ വെസ്റ്റണ്‍ മക്കെനിക്ക് ഗോള്‍വലയിലേക്ക് എത്തിക്കാനായില്ല. ക്രിസ്റ്റിയന്‍ പുലിസിച്ചിന്റെ ഷോട്ടും പുറത്തേക്ക് പോയത് യുഎസ്എയ്ക്ക് തിരിച്ചടിയായി. 

രണ്ടാം പകുതിയില്‍ ഇംഗ്ലണ്ട്, യുഎസ്എ താരങ്ങള്‍ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫലമുണ്ടായില്ല. ഗോള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സ്‌റ്റെര്‍ലിങ്ങിനേയും ജൂഡ് ബെല്ലിങ്ഹാമിനേയും സൗത്ത്‌ഗേറ്റ് പിന്‍വലിച്ച് റാഷ്‌ഫോര്‍ഡിനേയും ഗ്രീലിഷിനേയും കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല.

 ഗാക്‌പോ വല കുലുക്കി നെതര്‍ലന്‍ഡ്‌സിനെ മുന്‍പിലെത്തിച്ചു

ഗ്രൂപ്പ് എയിലെ നെതര്‍ലന്‍ഡ്‌സ്-ഇക്വഡോര്‍ പോര് 1-1നാണ് അവസാനിച്ചത്. ആറാം മിനിറ്റില്‍ ഗാക്‌പോ വല കുലുക്കി നെതര്‍ലന്‍ഡ്‌സിനെ മുന്‍പിലെത്തിച്ചു. സെനഗലിന് എതിരായ നെതര്‍ലന്‍ഡ്‌സിന്റെ ആദ്യ കളിയിലും ഗാക്‌പോ പന്ത് വലയിലെത്തിച്ചിരുന്നു. ആദ്യ മിനിറ്റുകളില്‍ തന്നെ ഗോള്‍ വഴങ്ങിയതോടെ സെനഗലും ആക്രമണം കടുപ്പിച്ചു. 

ആദ്യ പകുതിയുടെ അധിക സമയത്ത് ഇക്വഡോര്‍ സമനില ഗോള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഓഫ് സൈഡില്‍ തട്ടി അത് അകന്നു. പക്ഷേ രണ്ടാം പകുതി ആരംഭിച്ച ഉടനെ തന്നെ സമനില ഗോള്‍ പിടിക്കാന്‍ ഇക്വഡോറിന് സാധിച്ചു. 49ാം മിനിറ്റില്‍ വലെന്‍സിയയാണ് വല കുലുക്കിയത്. ഗോണ്‍സാലോ പ്ലാറ്റയുടെ ഷോട്ട് ബാറില്‍ തട്ടിയകന്നില്ലായിരുന്നു എങ്കില്‍ നെതര്‍ലന്‍ഡ്‌സിന് എതിരെ ജയത്തിലേക്കും ഇക്വഡോറിന് എത്താന്‍ സാധിക്കുമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com