'സെല്‍ഫിഷ് ക്രിക്കറ്റാണ് സഞ്ജു കളിച്ചത്, ടീമിലെ സ്ഥാനം നിലനിര്‍ത്തുകയാണ് ലക്ഷ്യം'; വിമര്‍ശനവുമായി മുന്‍ താരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th November 2022 01:51 PM |
Last Updated: 26th November 2022 01:51 PM | A+A A- |

ഫോട്ടോ: എഎഫ്പി
ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിന് എതിരെ ഏഴ് വിക്കറ്റ് തോല്‍വിയിലേക്ക് വീണതിന് പിന്നാലെ സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ സ്‌ട്രൈക്ക്‌റേറ്റിനെ ചൂണ്ടി വിമര്‍ശനം. ടീമിലെ തങ്ങളുടെ സ്ഥാനം നിലനിര്‍ത്തുക എന്ന ലക്ഷ്യം വെച്ചാണ് സഞ്ജു സാംസണും ശ്രേയസും കളിച്ചതെന്ന് ഇന്ത്യന്‍ മുന്‍ താരവും മുന്‍ സെലക്ടറുമായ സാബാ കരിം കുറ്റപ്പെടുത്തി.
ഈ സമീപനത്തോടെയാണ് കളിക്കുന്നത് എങ്കില്‍ ജയത്തിലേക്ക് എത്താനാവില്ല. യുവ താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയാണ് വേണ്ടത്. അവരുടെ ഭയമില്ലാതാക്കണം എന്നും സാബാ കരിം പറഞ്ഞു. ന്യൂസിലന്‍ഡിന് എതിരായ ആദ്യ ഏകദിനത്തില്‍ വാഷിങ്ടണ്‍ സുന്ദര്‍ മാത്രമാണ് സ്‌ട്രൈക്ക്‌റേറ്റ് ഉയര്‍ത്തി കളിച്ചത്.
സെല്‍ഫിഷ് ക്രിക്കറ്റാണ് ഇവര്‍ കളിക്കുന്നത്
കഴിവുള്ള താരങ്ങളാണ് സഞ്ജുവും ശ്രേയസും. എന്നാല്‍ സെല്‍ഫിഷ് ക്രിക്കറ്റാണ് ഇവര്‍ കളിക്കുന്നത്. ടീമിലെ സ്ഥാനത്തെ കുറിച്ചുള്ള അരക്ഷിതാവസ്ഥ ഇവരുടെ പ്രകടനത്തെ ബാധിച്ചതായും സാബാ കരീം ചൂണ്ടിക്കാണിക്കുന്നു. 76 പന്തില്‍ നിന്നാണ് ശ്രേയസ് അയ്യര്‍ 80 റണ്‍സ് എടുത്തത്. സഞ്ജു 38 പന്തില്‍ നിന്ന് നേടിയത് 36 റണ്‍സും.
ഇന്ത്യ മുന്‍പില്‍ വെച്ച 306 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് വില്യംസണിന്റേയും ടോം ലാതത്തിന്റേയും കൂട്ടുകെട്ടിന്റെ ബലത്തിലാണ് ഏഴ് വിക്കറ്റ് ജയം പിടിച്ചത്. 104 പന്തില്‍ നിന്ന് 19 ഫോറും 5 സിക്‌സും പറത്തിയാണ് ടോം ലാതത്തിന്റെ ഇന്നിങ്‌സ്. 98 പന്തില്‍ നിന്ന് 94 റണ്‍സ് ആണ് വില്യംസണ്‍ നേടിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ