മൊറോക്കോ അട്ടിമറിച്ചു, ബെല്‍ജിയത്തില്‍ കലാപം; വാഹനങ്ങള്‍ അഗ്നിക്കിരയാക്കി - വീഡിയോ 

ലോകകപ്പ് ഫുട്‌ബോളിലെ നിര്‍ണായക മത്സരത്തില്‍ മൊറോക്കോ അട്ടിമറി ജയം നേടിയതോടെ, ബെല്‍ജിയത്തില്‍ കലാപം
ബെല്‍ജിയത്തില്‍ പ്രതിഷേധക്കാര്‍ വാഹനം അഗ്നിക്കിരയാക്കുന്ന ദൃശ്യം
ബെല്‍ജിയത്തില്‍ പ്രതിഷേധക്കാര്‍ വാഹനം അഗ്നിക്കിരയാക്കുന്ന ദൃശ്യം

ബ്രസല്‍സ്: ലോകകപ്പ് ഫുട്‌ബോളിലെ നിര്‍ണായക മത്സരത്തില്‍ മൊറോക്കോ അട്ടിമറി ജയം നേടിയതോടെ, ബെല്‍ജിയത്തില്‍ കലാപം. ബെല്‍ജിയത്തിലെ നിരവധി നഗരങ്ങളിലാണ് പ്രതിഷേധം അലയടിച്ചത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചു. നിരവധി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

റോട്ടര്‍ഡാമില്‍ പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലേറിഞ്ഞു. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ബ്രസല്‍സ് മേയര്‍ അറിയിച്ചു. സബ് വേ, ട്രാം സര്‍വീസുകള്‍ തടസ്സപ്പെട്ടു. 

ലോകകപ്പ് മത്സരത്തില്‍ ബെല്‍ജിയത്തെ മറുപടില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മൊറോക്കോ തകര്‍ത്തെറിഞ്ഞത്. 72 മിനിറ്റുകള്‍ ഗോളില്ലാതെ കടന്നുപോയ മത്സരത്തില്‍ 73-ാം മിനിറ്റില്‍ ആദ്യം ഗോളും ഇഞ്ചുറി ടൈമില്‍ ബെല്‍ജിയം പെട്ടിയില്‍ അവസാന ആണിയും അടിച്ച് മൊറോക്കോ ബെല്‍ജിയത്തെ അടിമുടി വെട്ടിലാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com