'വസ്ത്രം അലക്കിച്ചു, ഷൂ തുടപ്പിച്ചു, മസാജ് ചെയ്യിച്ചു; പരമാവധി മുതലെടുത്തു'- സലിം മാലിക്കിനെതിരെ പാക് ഇതിഹാസം വസിം അക്രം

കരിയറിന്റെ തുടക്ക കാലത്ത് ജൂനിയറായി ടീമിലെത്തിയ തന്നെ ഒരു വേലക്കാരനെന്ന പോലെയാണ് സലിം മാലിക്ക് പരിഗണിച്ചിരുന്നത് എന്നാണ് അക്രം പറയുന്നത്
പാക് ടീമിൽ ഒന്നിച്ച് കളിച്ച കാലത്ത് അക്രം, മാലിക്/ ട്വിറ്റർ
പാക് ടീമിൽ ഒന്നിച്ച് കളിച്ച കാലത്ത് അക്രം, മാലിക്/ ട്വിറ്റർ

കറാച്ചി: പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ സലിം മാലിക്കിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ക്യാപ്റ്റനും പേസ് ഇതിഹാസവുമായ വസിം അക്രം. 'സുല്‍ത്താന്‍ എ മെമ്മോയര്‍' എന്ന ആത്മകഥയിലാണ് ഇതിഹാസ താരം മുന്‍ നായകനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. 

കരിയറിന്റെ തുടക്ക കാലത്ത് ജൂനിയറായി ടീമിലെത്തിയ തന്നെ ഒരു വേലക്കാരനെന്ന പോലെയാണ് സലിം മാലിക്ക് പരിഗണിച്ചിരുന്നത് എന്നാണ് അക്രം പറയുന്നത്. അദ്ദേഹത്തെ സേവിക്കാന്‍ നിയോഗിക്കപ്പെട്ട ആളാണെന്ന തരത്തിലാണ് തന്നോട് പെരുമാറിയിരുന്നത്. 1984ലാണ് വസിം അക്രം പാക് ടീമിലെത്തുന്നത്. 

അന്ന് ടീമിലെ ഏറ്റവും ജൂനിയറായ അംഗം എന്ന നിലയില്‍ അദ്ദേഹത്തെ മസാജ് ചെയ്യാനും അദ്ദേഹത്തിന്റെ വസ്ത്രങ്ങളും ഷൂവും വൃത്തിയാക്കാനും ആവശ്യപ്പെടുമായിരുന്നു. ടീമിലെ ജൂനിയറെന്ന പദവി പരമാവധി മുതലെടുക്കാനായിരുന്നു ശ്രമിച്ചിരുന്നത്. അയാള്‍ ഒരു സ്വാര്‍ത്ഥനായിരുന്നു. അയാളുടെ ജോലിക്കാരനെന്ന ഭാവത്തിലായിരുന്നു തന്നോടുണ്ടായിരുന്ന പെരുമാറ്റമെന്നും അക്രം തുറന്നടിച്ചു. 

റമിസ്, താഹിര്‍, മൊഹ്‌സിന്‍, ഷൊയിബ് മുഹമ്മദ് അടക്കമുള്ള അന്നത്തെ യുവ ടീമംഗങ്ങള്‍ നിശാ ക്ലബിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചതായും പുസ്തകത്തിലുണ്ട്. ഇക്കാര്യം കേട്ടപ്പോള്‍ താന്‍ അവരോട് ദേഷ്യപ്പെട്ടതായും അക്രം പുസ്തകത്തില്‍ വ്യക്തമാക്കുന്നു. 

1992 മുതല്‍ 1995 വരെ മാലിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ അക്രം കളിച്ചു. ഇരുവരും തമ്മില്‍ കളിക്കുന്ന കാലത്തേ നല്ല ബന്ധത്തിലായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

എന്നാല്‍ ഇതെല്ലാം കള്ളങ്ങളാണെന്നും പുസ്തകം വിറ്റുപോകാനുള്ള വെറും തന്ത്രമാണ് പിന്നിലെന്നും മാലിക് പറയുന്നു. താന്‍ അക്രത്തെ വിളിക്കാന്‍ ശ്രമിച്ചെന്നും കിട്ടിയിലെന്നും പറഞ്ഞ മാലിക് ഇങ്ങനെയൊക്കെ എഴുതാനുണ്ടായ സാഹചര്യം എന്താണെന്ന് അന്വേഷിക്കുമെന്നും വ്യക്തമാക്കി. അത്ര ഇടുങ്ങിയ ചിന്താഗതി ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് ബൗള്‍ ചെയ്യാന്‍ താന്‍ അവസരം നല്‍കുമായിരുന്നോവെന്നും മാലിക് ചോദിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com