ഗോള്‍ഡന്‍ ബൂട്ട് പോരും മുറുകുന്നു; മൂന്ന് വട്ടം വല കുലുക്കി നാല് കളിക്കാര്‍, 2 ഗോള്‍ വീതം നേടി 11 പേര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2022 05:24 PM  |  

Last Updated: 30th November 2022 05:57 PM  |   A+A-   |  

messi_de_paul1

ഫോട്ടോ: എഎഫ്പി

 

ദോഹ: ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ പോരിനിറങ്ങുന്നവരില്‍ ഏഴ് പേര്‍ ആരെന്ന് വ്യക്തമായി കഴിഞ്ഞു. ഇനി 9 പേര്‍ ആരൊക്കെ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ലോകം. ഈ 9 സ്ഥാനത്തിനായി മത്സരിക്കുന്നത് 20 ടീമുകള്‍. പ്രീക്വാര്‍ട്ടര്‍ പിടിക്കാനുള്ള പോര് മുറുകുന്നതിന് ഇടയില്‍ ഗോള്‍ഡന്‍ ബൂട്ടിലേക്ക് ആരെത്തും എന്നതും ആകാംക്ഷ നിറച്ചു കഴിഞ്ഞു. 

മൂന്ന് ഗോള്‍ വീതം നേടിയ നാല് കളിക്കാരാണ് ഗോള്‍ഡന്‍ ബൂട്ട് പോരിലിപ്പോള്‍ മുന്‍പില്‍ നില്‍ക്കുന്നത്. ഇക്വഡോറിന്റെ വലെന്‍സിയ, ഫ്രാന്‍സിന്റെ എംബാപ്പെ, നെതര്‍ലന്‍ഡ്‌സിന്റെ ഗാക്‌പോ, ഇംഗ്ലണ്ടിന്റെ റാഷ്‌ഫോര്‍ഡ് എന്നിവര്‍ മൂന്ന് വട്ടം വല കുലുക്കി കഴിഞ്ഞു. ഇക്വഡോര്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായതോടെ വലന്‍സിയയുടെ സാധ്യതകള്‍ അവസാനിച്ചു. 

അസിസ്റ്റുകളില്‍ ഹാരി കെയ്ന്‍ മുന്‍പില്‍ 

11 കളിക്കാരാണ് 2 ഗോള്‍ വീതം നേടി നില്‍ക്കുന്നത്. അര്‍ജന്റീനയുടെ മെസി, ഇംഗ്ലണ്ടിന്റെ ബുകായോ സാക, സ്‌പെയ്‌നിന്റെ ഫെറാന്‍ ടോറസ്, ഇറാന്റെ തരേമി, ഫ്രാന്‍സിന്റെ ജിറൗഡ്, ബ്രസീലിന്റെ റിച്ചാര്‍ലിസന്‍, സ്‌പെയ്‌നിന്റെ മൊറാട്ട, ക്രൊയേഷ്യയുടെ ക്രമാറിച്ച്, ഘാനയുടെ മുഹമ്മദ് കുഡുസ്, ദക്ഷിണ കൊറിയയുടെ സങ്, പേര്‍ച്ചുഗലിന്റെ ബ്രൂണോ എന്നിവര്‍. 

ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കിയ കളിക്കാരില്‍ ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍ ആണ് മുന്‍പില്‍. 3 അസിസ്റ്റ് ആണ് ഹാരി കെയ്‌നില്‍ നിന്ന് വന്നത്. ബ്രൂണോ ഹെര്‍ണാണ്ടസ്, നെതര്‍ലന്‍ഡ്‌സിന്റെ ക്ലാസന്‍, ഫ്രാന്‍സിന്റെ തിയോ ഹെര്‍നാന്‍ഡസ്, ക്രൊയേഷ്യയുടെ ഇവാന്‍ പെരിസിച്ച്, സ്‌പെയിന്റെ ആല്‍ബ, സെര്‍ബിയയുടെ സികോവിച്ച് എന്നിവര്‍ രണ്ട് അസിസ്റ്റ് വീതം നല്‍കി.

ഈ വാർത്ത കൂടി വായിക്കൂ‌ 

14 ഇംഗ്ലണ്ട് കളിക്കാര്‍ക്ക് വൈറസ് ബാധ; നാളത്തെ പാകിസ്ഥാനെതിരായ ടെസ്റ്റ് മാറ്റിയേക്കും 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ