'കുടുംബാംഗങ്ങളെ ജയിലിലടയ്ക്കും, ഉപദ്രവിക്കും'; ദേശിയ ഗാനം ആലപിക്കാന്‍ ഇറാന്‍ താരങ്ങള്‍ക്ക് ഭീഷണി

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇറാന്‍ കളിക്കാര്‍ ദേശിയ ഗാനം ആലപിക്കാന്‍ തയ്യാറായിരുന്നില്ല
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: ലോകകപ്പില്‍ ദേശിയ ഗാനം ആലപിക്കാന്‍ ഇറാന്‍ കളിക്കാര്‍ തയ്യാറായത് കുടുംബാംഗങ്ങളെ ജയിലിലടക്കുമെന്ന ഭീഷണിയെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. അമേരിക്കയോടേറ്റ തോല്‍വി ഇറാനില്‍ ജനങ്ങള്‍ ആഘോഷിക്കുന്നതിന് ഇടയിലാണ് കളിക്കാരെ ഇറാന്‍ ഭരണകൂടം ഭീഷണിപ്പെടുത്തിയതായുള്ള വാര്‍ത്ത വരുന്നത്. 

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇറാന്‍ കളിക്കാര്‍ ദേശിയ ഗാനം ആലപിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിന് മുന്‍പ് ഗ്രൗണ്ടില്‍ ദേശിയ ഗാനം ആലപിക്കാന്‍ ഇറാന്‍ കളിക്കാര്‍ തയ്യാറായി. കളിക്കാരുടെ കുടുംബാംഗങ്ങളെ ജയിലിലടക്കുകയോ ഉപദ്രവിക്കുകയോ ചെയ്യും എന്ന ഭീഷണിയെ തുടര്‍ന്നാണ് അവര്‍ ഇതിന് തയ്യാറായത് എന്നാണ് റിപ്പോര്‍ട്ട്.

മത്സരത്തിന് മുന്‍പ് ഇറാനിയന്‍ റെവലൂഷ്യനറി ഗാര്‍ഡുമായി കളിക്കാര്‍ക്ക് കൂടിക്കാഴ്ച നടത്തേണ്ടി വന്നു. ഇറാന്റെ സദാചാര പൊലീസ് അറസ്റ്റ് ചെയ്ത മഹ്‌സാ അമിനിയുടെ മരണത്തെ തുടര്‍ന്ന് രാജ്യം പുകയുന്നതിന് ഇടയിലാണ് ഇറാന്‍ ഫുട്‌ബോള്‍ ടീം ലോകകപ്പ് കളിക്കാനെത്തിയത്. 

എതിരില്ലാത്ത ഒരു ഗോളിനാണ് ഇറാനെ യുഎസ്എ തോല്‍പ്പിച്ചത്. അമേരിക്കയോട് ഇറാന്‍ തോറ്റത് ഇറാനിലെ ജനങ്ങള്‍ ആഘോഷിക്കുന്ന വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com