ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2022 09:24 PM  |  

Last Updated: 30th November 2022 09:25 PM  |   A+A-   |  

pele

ഫോട്ടോ: ട്വിറ്റർ

 

ബ്രസീലിയ: ഫുട്‌ബോള്‍ ഇതിഹാസം പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാന്‍സറുമായി പൊരുതുന്നതിനിടെയാണ് നീര്‍വീക്കത്തെ തുടര്‍ന്ന് അദ്ദേഹത്തെ സാവോ പോളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

82കാരനായ പെലയുടെ വന്‍കുടലില്‍ നിന്ന് കഴിഞ്ഞവര്‍ഷം ട്യൂമര്‍ നീക്കം ചെയ്തിരുന്നു. അതിനുശേഷം അദ്ദേഹം പതിവായി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പെലെയുടെ മാനേജരും ആശുപത്രി അധികൃതരും പ്രതികരിച്ചിട്ടില്ല.

ഈ വാർത്ത കൂടി വായിക്കൂ‌ 

14 ഇംഗ്ലണ്ട് കളിക്കാര്‍ക്ക് വൈറസ് ബാധ; നാളത്തെ പാകിസ്ഥാനെതിരായ ടെസ്റ്റ് മാറ്റിയേക്കും 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ