'കോച്ചിനെ അനുസരിക്കാന്‍ വയ്യ', ഗോള്‍കീപ്പറെ നാട്ടിലേക്ക് തിരിച്ചയച്ച് കാമറൂണ്‍ 

പരിശീലനകനുമായി തര്‍ക്കിച്ച ഗോള്‍കീപ്പര്‍ ആന്ദ്രെ ഒനാനയെ ഖത്തറില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ച് കാമറൂണ്‍
ആന്ദ്ര ഒനാന/ഫോട്ടോ: എഎഫ്പി
ആന്ദ്ര ഒനാന/ഫോട്ടോ: എഎഫ്പി

അല്‍ റയാന്‍: പരിശീലനകനുമായി തര്‍ക്കിച്ച ഗോള്‍കീപ്പര്‍ ആന്ദ്രെ ഒനാനയെ ഖത്തറില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ച് കാമറൂണ്‍. പരിശീലകന്‍ റിഗോബേര്‍ട്ട് സോങ്ങിനോട് തര്‍ക്കിച്ചതിന്റെ പേരില്‍ അച്ചടക്കനടപടിയുടെ ഭാഗമായാണ് താരത്തെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് പുറത്താക്കി നാട്ടിലേക്ക് തിരിച്ചയച്ചത്. 

ഇന്റര്‍ മിലാന്‍ ഗോള്‍കീപ്പറെ ടീമില്‍ നിന്ന് താത്കാലികമായി സസ്‌പെന്‍ഡ് ചെയ്യുന്നതായി കാമറൂണ്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. ഖത്തര്‍ ലോകകപ്പ് കഴിയുന്നത് വരെ ഒനാനെയുടെ സസ്‌പെന്‍ഷന്‍ തുടരും. മിലാനിലേക്ക് തിരിച്ച് പോകാന്‍ ഒനാനെയ്ക്കുള്ള ടിക്കറ്റ് തങ്ങള്‍ ബുക്ക് ചെയ്തതായി കാമറൂണ്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. 

സെര്‍ബിയക്കെതിരെ 1-0ന് പിന്നില്‍ നിന്നതിന് ശേഷം തിരിച്ചെത്തി 3-3ന്റെ സമനില

പരിശീലകന്‍ സോങ്ങിന്റെ തീരുമാനങ്ങളില്‍ അതൃപ്തി അറിയിച്ച് ഒനാന കഴിഞ്ഞ ദിവസം പ്രസ്താവന പുറത്തിറക്കിയിരുന്നു. പിന്നാലെ കാമറൂണിന്റെ സെര്‍ബിയക്കെതിരായ കളിലെ സ്‌ക്വാഡില്‍ നിന്ന് ഒനാനെയെ ഒഴിവാക്കിയിരുന്നു. സെര്‍ബിയക്കെതിരെ 1-0ന് പിന്നില്‍ നിന്നതിന് ശേഷം തിരിച്ചെത്തി 3-3ന്റെ സമനില പിടിച്ചാണ് കാമറൂണ്‍ കളി അവസാനിപ്പിച്ചത്. 

തങ്ങളുടെ നമ്പര്‍ വണ്‍ ഗോള്‍ കീപ്പര്‍ ഇല്ലാതെ ഇറങ്ങുക എന്ന വെല്ലുവിളി പ്രശ്‌നമാക്കാതെയാണ് സെര്‍ബിയക്കെതിരെ ഒനാനയ്ക്ക് പകരം റിസര്‍വ് ഗോള്‍കീപ്പര്‍ ഡേവിസിനെ സോങ് കളത്തിലിറക്കിയത്. തന്റെ എല്ലാ കളിക്കാരില്‍ നിന്നും അച്ചടക്കവും ബഹുമാനവുമാണ് പ്രതീക്ഷിക്കുന്നതെന്ന് സോങ് പറഞ്ഞു. 

ലോകകപ്പില്‍ തുടരാനായി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താന്‍ ശ്രമിച്ചതായി ഒനാന പറയുന്നു. ഫുട്‌ബോള്‍ കളിക്കാര്‍ പലപ്പോഴും നേരിടുന്ന പ്രശ്‌നമാണ് ഇത്. അത് പരിഹരിക്കാന്‍ ഞാന്‍ എനിക്ക് സാധിക്കുന്ന വിധം ശ്രമിച്ചു. എന്നാല്‍ മറുഭാഗത്ത് നിന്ന് പ്രശ്‌ന പരിഹാരത്തിനുള്ള ഒരു നീക്കവും ഉണ്ടായില്ല, ഒനാന പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com