ട്വന്റി20 ലോകകപ്പ് ഇവരുടേതാവും; 5 താരങ്ങളെ പ്രവചിച്ച് ഐസിസി, അപകടകാരിയാവാന്‍ സൂര്യകുമാര്‍ യാദവും

ട്വന്റി20 ലോകകപ്പില്‍ തിളങ്ങാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങളുടെ പേരാണ് ഐസിസി പ്രവചിക്കുന്നത്
സൂര്യകുമാര്‍ യാദവ്/ഫോട്ടോ: എഎഫ്പി
സൂര്യകുമാര്‍ യാദവ്/ഫോട്ടോ: എഎഫ്പി

ദുബായ്: ട്വന്റി20 ലോകകപ്പ് ആവേശത്തിലേക്ക് നീങ്ങുകയാണ് ക്രിക്കറ്റ് ലോകം. അതിനിടയില്‍ ഓസീസ് മണ്ണില്‍ ട്വന്റി20 ലോകകപ്പില്‍ തിളങ്ങാന്‍ സാധ്യതയുള്ള താരങ്ങളെ പ്രവചിച്ച് ഐസിസിയും എത്തുന്നു. സൂര്യകുമാര്‍ യാദവിന്റെ പേരും ഐസിസി മുന്‍പില്‍ വെക്കുന്നു. 

ട്വന്റി20 ലോകകപ്പില്‍ തിളങ്ങാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങളുടെ പേരാണ് ഐസിസി പ്രവചിക്കുന്നത്. യുഎഇ വേദിയായ ട്വന്റി20 ലോകകപ്പില്‍ നാല് കളിയില്‍ നിന്ന് 42 റണ്‍സ് മാത്രമാണ് സൂര്യകുമാറിന് നേടാനായത്. എന്നാല്‍ ട്വന്റി20 റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം പിടിച്ചാണ് ഓസ്‌ട്രേലിയയിലേക്ക് ലോകകപ്പിനായി സൂര്യകുമാര്‍ വണ്ടി കയറുന്നത്. 

കലണ്ടര്‍ വര്‍ഷം ട്വന്റി20യില്‍ കൂടുതല്‍ റണ്‍സ്

കലണ്ടര്‍ വര്‍ഷം ട്വന്റി20യില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി സൂര്യകുമാര്‍ യാദവ് മാറി. 2022ല്‍ 732 റണ്‍സ് ആണ് സൂര്യകുമാര്‍ യാദവ് സ്‌കോര്‍ ചെയ്തത്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി20യില്‍ 33 പന്തില്‍ നിന്ന് 50 റണ്‍സ് അടിച്ചെടുത്തും താന്‍ മിന്നും ഫോമില്‍ തന്നെയാണെന്ന സൂചന സൂര്യകുമാര്‍ നല്‍കുന്നു. 

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡേവിഡ് വാര്‍ണര്‍, ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ഹസരങ്ക, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബട്ട്‌ലര്‍, പാകിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ എന്നിവരാണ് സൂര്യകുമാര്‍ യാദവിനെ കൂടാതെ ലിസ്റ്റിലുള്ള താരങ്ങള്‍. 

സ്വന്തം മണ്ണില്‍ കൂടുതല്‍ അപകടകാരിയാവാന്‍ വാര്‍ണര്‍

യുഎഇയില്‍ നടന്ന ട്വന്റി20 ലോകകപ്പിലെ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത് എത്തിയ താരമാണ് വാര്‍ണര്‍. ബാബറാണ് ഇവിടെ ഒന്നാമതായത്. ഇത്തവണ സ്വന്തം മണ്ണില്‍ ലോകകപ്പ് കളിക്കുമ്പോള്‍ വാര്‍ണര്‍ കൂടുതല്‍ അപകടകാരിയാവുമെന്ന് വ്യക്തം. കഴിഞ്ഞ വര്‍ഷം ലോകകപ്പില്‍ മൂന്ന് അര്‍ധ ശതകത്തോടെയാണ് വാര്‍ണര്‍ 289 റണ്‍സ് എടുത്തത്. 

2021 ട്വന്റി20 ലോകകപ്പില്‍ വിക്കറ്റ് വേട്ടയില്‍ ഹസരങ്കയായിരുന്നു മുന്‍പില്‍. 16 വിക്കറ്റ് ആണ് യുഎഇയില്‍ ലങ്കന്‍ സ്പിന്നര്‍ പിഴുതത്. ഏഷ്യാ കപ്പില്‍ ശ്രീലങ്ക മുത്തമിട്ടപ്പോള്‍ ടൂര്‍ണമെന്റിലെ താരമായി മാറിയതും ഹസരങ്കയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com