'നാല് മാസം ഇടവേളയില്ലാതെ സഹീര്‍ ഖാന്‍ പന്തെറിഞ്ഞു'; ബുമ്രയുടെ ഇടവേള ചൂണ്ടി വസീം ജാഫര്‍
By സമകാലിക മലയാളം ഡെസ്ക് | Published: 01st October 2022 10:52 AM |
Last Updated: 01st October 2022 10:52 AM | A+A A- |

ബുമ്ര, സഹീര്‍ ഖാന്‍/ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: നാല് മാസം തുടരെ ഇടവേളയില്ലാതെ ഇന്ത്യന്‍ മുന്‍ പേസര്‍ സഹീര്‍ ഖാന്‍ കളിച്ചത് ചൂണ്ടിക്കാണിച്ച് വസീം ജാഫര്‍. ഇടവേള എടുക്കുന്നത് പേസര്‍മാരുടെ താളം തെറ്റിക്കുകയും പരിക്കിലേക്ക് വീഴ്ത്തുകയും ചെയ്യും എന്ന വാദത്തെ പിന്തുണച്ചാണ് വസീം ജാഫറുടെ വാക്കുകള്‍.
കൗണ്ടിയില്‍ തുടരെ നാല് മാസം സഹീര്‍ കളിച്ചു. 2006ന് ശേഷം വന്ന സീസണിലാണ് ഇത്. തുടരെ പന്തെറിയുമ്പോള്‍ അവര്‍ക്ക് താളം ലഭിക്കുകയും അവരുടെ ശരീരം ശരിയായ നിലയിലാവുകയും ചെയ്യും. ഇടവേള എടുത്ത് കഴിഞ്ഞാല്‍ പിന്നെ ആ താളത്തിലേക്ക് തിരികെ എത്താന്‍ സമയം എടുക്കുമെന്നും വസീം ജാഫര്‍ പറഞ്ഞു.
ഇടവേള എടുത്ത് കഴിഞ്ഞാല്‍ ആദ്യം മുതല്‍ തുടങ്ങണം
ഭൂരിഭാഗം ബൗളര്‍മാരും ആ വഴിയാണ് തെരഞ്ഞെടുക്കുക. ഇടവേള എടുത്ത് കഴിഞ്ഞാല്‍ പിന്നെ ആദ്യം മുതല്‍ തുടങ്ങണം. ഇവിടെ ബുമ്ര ട്വന്റി20 ലോകകപ്പിന് ഒരുങ്ങണം എന്ന ലക്ഷ്യം വെച്ചാണ് മുന്‍പോട്ട് പോയിരുന്നത് എന്നും വസീം ജാഫര്‍ പറയുന്നു.
തിരുവനന്തപുരത്ത് നടന്ന ആദ്യ ട്വന്റി20ക്ക് മുന്‍പായാണ് ബുമ്രയ്ക്ക് പരിക്കേറ്റത്. ബുമ്രയ്ക്ക് പരിക്കില്‍ നിന്ന് മുക്തനാവാന്‍ മാസങ്ങള്‍ വേണ്ടി വരും എന്നും ട്വന്റി20 ലോകകപ്പ് നഷ്ടമാവും എന്നുമാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ബുമ്ര ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായതായി ഇപ്പോള്‍ പറയാനാവില്ല എന്ന് സൗരവ് ഗാംഗുലി പ്രതികരിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
'150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്നു; ലോകകപ്പിന് ഞാന്‍ സെലക്ട് ചെയ്യുക ഉമ്രാന് മാലിക്കിനെ'
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ