സ്റ്റംപ് ഇളകും മുന്‍പേ ക്രീസില്‍, എന്നിട്ടും പൂജ പുറത്ത്‌; റണ്‍ഔട്ട് വിവാദത്തില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd October 2022 12:35 PM  |  

Last Updated: 02nd October 2022 12:35 PM  |   A+A-   |  

run_out

വീഡിയോ ദൃശ്യം

 

ധാക്ക: ശ്രീലങ്കന്‍ വനിതകളെ വീഴ്ത്തി ഏഷ്യാ കപ്പിന് ഇന്ത്യ ജയത്തോടെ തുടക്കമിട്ടു. 53 പന്തില്‍ നിന്ന് 76 റണ്‍സ് നേടിയ ജെമിമയുടെ ബാറ്റിങ്ങും ബൗളര്‍മാരുടെ മികവും 41 റണ്‍സ് ജയത്തിലേക്കാണ് ഇന്ത്യയെ എത്തിച്ചത്. ഈ സമയം ഇന്ത്യന്‍ താരത്തിന്റെ റണ്‍ഔട്ട് വിവാദമാവുന്നു. 

ഒരു റണ്‍സ് എടുത്ത് നില്‍ക്കെ ഇന്ത്യന്‍ താരം പൂജ വസ്ത്രാക്കറിനെയാണ് ലങ്കയുടെ കവിഷ ദില്‍ഹരി റണ്‍ഔട്ടാക്കിയത്. വിക്കറ്റ് കീപ്പര്‍ ബെയ്ല്‍സ് ഇളക്കും മുന്‍പ് തന്നെ പൂജ ക്രീസ് ലൈന്‍ കടന്നിരുന്നു. എന്നിട്ടും തേര്‍ഡ് അമ്പയര്‍ ഔട്ട് അനുവദിച്ചു. 

തേര്‍ഡ് അമ്പയറുടെ തീരുമാനം തെറ്റായിപ്പോയെന്ന വിമര്‍ശനവുമായി ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ്ങും എത്തി. 19ാം ഓവറിലെ അഞ്ചാമത്തെ പന്തിലാണ് സംഭവം. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് ആണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ കണ്ടെത്തിയത്.

11 ഫോറും ഒരു സിക്‌സും പറത്തിയാണ് ജെമിമ 76 റണ്‍സ് നേടിയത്. 33 റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് കൗര്‍ ആണ് ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. ശ്രീലങ്കയാവട്ടെ 109 റണ്‍സിന് ഓള്‍ഔട്ടായി. മൂന്ന് വിക്കറ്റ് വീഴ്ത്തി ഹേമലതയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി ദീപ്തി ശര്‍മയും പൂജ വസ്ത്രാക്കറുമാണ് ലങ്കയെ വീഴ്ത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പരമ്പര പിടിക്കാന്‍ ഇന്ത്യ ഇന്ന് ഇറങ്ങുന്നു; മഴ ഭീഷണി, സിറാജ് പ്ലേയിങ് ഇലവനിലേക്ക്? 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ