42 പന്തില്‍ നിന്ന് 19 റണ്‍സ്; അരങ്ങേറ്റത്തിലെ മെല്ലെപ്പോക്കില്‍ ഋതുരാജിന് പൊങ്കാല

മൂന്നാമനായി ഇറങ്ങാനായിട്ടും 42 പന്തില്‍ നിന്ന് 19 റണ്‍സ് മാത്രംഎടുത്താണ് ഋതുരാജ് മടങ്ങിയത്
ഋതുരാജ് ഗയ്ക്‌വാദ്/ഫോട്ടോ: എഎഫ്പി
ഋതുരാജ് ഗയ്ക്‌വാദ്/ഫോട്ടോ: എഎഫ്പി

ലഖ്‌നൗ: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ സ്‌കോറിങ്ങിന്റെ വേഗം കൂട്ടാനാവാതെ നിന്ന ഋതുരാജ് ഗയ്ക്‌വാദിനെതിരെ ആരാധകര്‍. മൂന്നാമനായി ഇറങ്ങാനായിട്ടും 42 പന്തില്‍ നിന്ന് 19 റണ്‍സ് മാത്രം
എടുത്താണ് ഋതുരാജ് മടങ്ങിയത്. 

ഋതുരാജിന്റെ ഏകദിനത്തിലെ ഇന്ത്യക്കായുള്ള അരങ്ങേറ്റ മത്സരമായിരുന്നു ഇത്. ഋതുരാജ് ഗയ്ക് വാദും ഇഷാന്‍ കിഷനുമെല്ലാം പാഴാക്കി കളഞ്ഞ പന്തുകളാണ് ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളി വിട്ടതെന്ന വിമര്‍ശനമാണ് ആരാധകരില്‍ നിന്ന് വരുന്നത്. 36 പന്തില്‍ നിന്നാണ് ഇഷാന്‍ കിഷന്‍ 20 റണ്‍സ് നേടിയത്. 

ആവശ്യമായ റണ്‍റേറ്റ് 8ന് മുകളില്‍ നില്‍ക്കുന്ന സമയം ഋതുരാജ് കൂടുതല്‍ ഡോട്ട് ബോളുകള്‍ കളിച്ചു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ റണ്‍ വാരിയതോടെയാണ് ഇന്ത്യന്‍ ടീമിലേക്കും ഋതുരാജിന് വിളിയെത്തിയത്. 2021 ഐപിഎല്‍ സീസണില്‍ 16 മത്സരങ്ങളില്‍ നിന്ന് ഋതുരാജ് നേടിയത് 635 റണ്‍സ്. എന്നാല്‍ താരത്തിന്റെ ഏകദിന അരങ്ങേറ്റം പ്രതീക്ഷിച്ച വഴിയേ അയില്ല. 

സഞ്ജു സാംസണ്‍ 63 പന്തില്‍ നിന്ന് 86 റണ്‍സ് എടുത്തപ്പോള്‍ ശ്രേയസ് അയ്യര്‍ 37 പന്തില്‍ നിന്ന് 50 റണ്‍സ് നേടി. രണ്ട് ബിഗ് ഷോട്ടുകള്‍ മാത്രം അകലെയായിരുന്നു ജയം എന്നാണ് സഞ്ജു സാംസണ്‍ പ്രതികരിച്ചത്. ഋതുരാജും ഇഷാനും എടുത്ത ഡോട്ട് ബോളുകളാണ് ഇവിടെ വില്ലനായത് എന്ന് ആരാധകര്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com