മുന്‍പില്‍ 700ാം ഗോള്‍, ആറ് വാര അകലെ നിന്നുള്ള ഉന്നം പിഴച്ച് ക്രിസ്റ്റ്യാനോ, നിരാശ തുടരുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th October 2022 03:04 PM  |  

Last Updated: 07th October 2022 03:04 PM  |   A+A-   |  

cristiano_ronaldo

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ/ഫോട്ടോ: എഎഫ്പി

 

യൂറോപ്പ ലീഗില്‍ ഒമോണിയക്കെതിരെ 3-2നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജയം പിടിച്ചത്. റാഷ്‌ഫോര്‍ഡിന്റെ ഇരട്ട ഗോളും മാര്‍ഷ്യലിന്റെ ഗോളുമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ജയിപ്പിച്ച് കയറ്റിയത്. എന്നാല്‍ ഗോള്‍ വല കുലുക്കാനാവാതെ ക്രിസ്റ്റിയാനോ വീണ്ടും നിരാശപ്പെടുത്തി. 

തന്റെ 700ാം ക്ലബ് ഗോളിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒമോണിയക്കെതിരെ ഗോള്‍ വല കുലുക്കാന്‍ സുവര്‍ണാവസരം ക്രിസ്റ്റിയാനോയ്ക്ക് മുന്‍പിലെത്തി. മത്സരത്തിന്റെ 77ാം മിനിറ്റിലാണ് ബോക്‌സിന് മുന്‍പില്‍ നിന്നും ഗോള്‍ വല കുലുക്കാന്‍ ക്രിസ്റ്റിയാനോയ്ക്ക് അവസരം തെളിഞ്ഞത്. 

ഡിയാഗോ ദലോട്ടിന്റെ പാസില്‍ ആറ് വാര അകലെ നിന്ന് ക്രിസ്റ്റിയാനോയ്ക്ക് വല കുലുക്കാന്‍ സാധിക്കുന്ന നിമിഷം. എന്നാല്‍ ക്രിസ്റ്റിയാനോയുടെ ഷോട്ട് പോസ്റ്റില്‍ അടിച്ച് മടങ്ങി. അതിന്റെ നിരാശ ക്രിസ്റ്റിയാനോ ഗ്രൗണ്ടില്‍ പ്രകടിപ്പിക്കുകയും ചെയ്തു. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി സീസണില്‍ 9 മത്സരങ്ങളാണ് ക്രിസ്റ്റ്യാനോ കളിച്ചത്. എന്നാല്‍ വല കുലുക്കാനായത് ഒരു വട്ടം മാത്രം. സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഏതാനും തവണ മാത്രമാണ് ക്രിസ്റ്റിയാനോയ്ക്ക് ഇടം നേടാനായത്. പ്രീസീസണ്‍ നഷ്ടപ്പെടുത്തിയതും താരത്തിന് കനത്ത തിരിച്ചടിയായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

6 ഏകദിനം, ശരാശരി 41; തുടരെ അവസരം ലഭിച്ചാല്‍ എന്താവും? സഞ്ജുവിന് കയ്യടിച്ച് ഇതിഹാസ താരങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ