മാനം തെളിഞ്ഞു; സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിനയച്ച് ഇന്ത്യ, ടീമില്‍ മാറ്റമില്ല 

രണ്ടാം ഏകദിനത്തിന് ഇറങ്ങിയ അതേ ഇലവനെ തന്നെയാണ് ഇന്ത്യ നിര്‍ണായകമായ മൂന്നാം മത്സരത്തിലും ഇറക്കുന്നത്
സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ഡല്‍ഹി: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. നനഞ്ഞ ഔട്ട് ഫീല്‍ഡിനെ തുടര്‍ന്ന് അര മണിക്കൂറോളം വൈകിയാണ് ടോസ് ഇടാനായത്. 

രണ്ടാം ഏകദിനത്തിന് ഇറങ്ങിയ അതേ ഇലവനെ തന്നെയാണ് ഇന്ത്യ നിര്‍ണായകമായ മൂന്നാം മത്സരത്തിലും ഇറക്കുന്നത്. 3 മാറ്റങ്ങളോടെയാണ് സൗത്ത് ആഫ്രിക്ക വരുന്നത്. കേശവ് മഹാരാജിന് പകരം ജാന്‍സെന്‍ പ്ലേയിങ് ഇലവനിലേക്ക് വരുന്നു. 

പാര്‍നലിന് പകരം ആന്‍ഡൈല്‍ ഫെലുക്വാവോയും ടീമിലേക്ക് എത്തി. റബാഡയ്ക്ക് പകരം എന്‍ഗിഡിയും കളിക്കുന്നു. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച് ഇരു ടീമുകളും 1-1ന് ഒപ്പത്തിനൊപ്പമാണ്. 

ഇന്ന് ജയിച്ചാല്‍ സൗത്ത് ആഫ്രിക്കയ്ക്ക് ഏകദിന സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയില്‍ 10  പോയിന്റ് നേടാം. ഇതിലൂടെ യോഗ്യതാ മത്സരം കളിക്കാതെ 2023 ഏകദിന ലോകകപ്പിലേക്ക് കളിക്കാനുള്ള വഴി തുറക്കുകയും ചെയ്യും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com