ഏഷ്യാ കപ്പ് ഫൈനല്‍; ശ്രീലങ്കയെ ചുരുട്ടിക്കെട്ടി ഇന്ത്യ; കിരീടം 66 റണ്‍സ് അകലെ 

ആദ്യ 7 ഓവറില്‍ തന്നെ ശ്രീലങ്കയുടെ ആറ് വിക്കറ്റുകളാണ് ഇന്ത്യ വീഴ്ത്തിയത്. ലങ്കന്‍ നിരയില്‍ ഒരു താരത്തിന് മാത്രമാണ് രണ്ടക്കം കടക്കാനായത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ധാക്ക: ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കന്‍ ബാറ്റിങ് നിരയെ ചുരുട്ടിക്കെട്ടി ഇന്ത്യ. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സ് ആണ് ശ്രീലങ്കയ്ക്ക് എടുക്കാനായത്. 32-8 എന്ന നിലയിലേക്ക് വീണ ശ്രീലങ്കയെ വാലറ്റക്കാരാണ് 60ലേക്ക് എത്തിച്ചത്. ആദ്യ 7 ഓവറില്‍ തന്നെ ശ്രീലങ്കയുടെ ആറ് വിക്കറ്റുകളാണ് ഇന്ത്യ വീഴ്ത്തിയത്. ലങ്കന്‍ നിരയില്‍ 2 താരങ്ങള്‍ക്ക്‌ മാത്രമാണ് രണ്ടക്കം കടക്കാനായത്.  18 റണ്‍സ് എടുത്ത ഇനോകയാണ് ടോപ് സ്‌കോറര്‍.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് ഇറങ്ങിയ ശ്രീലങ്കയുടെ ഓപ്പണര്‍മാരെ ഇന്ത്യ റണ്‍ഔട്ടിലൂടെയാണ് മടക്കിയത്. ആറ് റണ്‍സ് എടുത്ത ചമരിയെ രേണുക സിങ് റണ്‍ഔട്ട് ആക്കിയപ്പോള്‍ പൂജാ വസ്ത്രാക്കറാണ് സഞ്ജീവനിയെ റണ്‍ഔട്ടാക്കിയത്. 

ലങ്കന്‍ ഇന്നിങ്‌സിന്റെ നാലാം ഓവറില്‍ മൂന്ന് വിക്കറ്റാണ് വീണത്. ഹര്‍ഷിത സമരവിക്രമയെ രേണുക സിങ് റിച്ച ഘോഷിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ സഞ്ജീവനി റണ്‍ഔട്ടായി. അതേ ഓവറിലെ അഞ്ചാം പന്തില്‍ ഹസിനിയേയും രേണുക സിങ് മടക്കി. 

മൂന്ന് വിക്കറ്റാണ് രേണുക സിങ് വീഴ്ത്തിയത്

ആറാം ഓവറില്‍ തിരിച്ചെത്തി രേണുക സിങ് വീണ്ടും ലങ്കയെ പ്രഹരിച്ചു. ഒരു റണ്‍സ് മാത്രം എടുത്ത് നിന്ന ദില്‍ഹരിയുടെ വിക്കറ്റ് ഇളക്കി. ഏഴാം ഓവറില്‍ രാജേശ്വരി ഗയ്ക് വാദിന്റെ ഊഴമായിരുന്നു. നിലാക്‌സി ഡി സില്‍വയെ രാജേശ്വരി ഗയ്ക് വാദ് ബൗള്‍ഡാക്കി. എട്ടാം ഓവറില്‍ മാള്‍ഷയെ 5 പന്തില്‍ സ്‌നേഹ് റാണ ഡക്കാക്കി. 

12ാം ഓവറില്‍ 13 റണ്‍സ് എടുത്ത് നിന്ന് ഒഷാദി രണസിംഗയെ രാജേശ്വരി മടക്കിയതോടെ 32-8 എന്ന നിലയിലേക്ക് ശ്രീലങ്ക വീണു. 13 റണ്‍സ് എടുത്ത ഒഷാഡിയാണ് ലങ്കയുടെ രണ്ടാമത്തെ ടോപ് സ്‌കോറര്‍ ടോപ് സ്‌കോറര്‍. എന്നാല്‍ വാലറ്റത്ത് സുഗന്ധിക കുമാരിയും ഇനോക രണവീരയും ചെറുത്ത് നില്‍പ്പിന് ശ്രമിച്ചു. 24 പന്തുകള്‍ നേരിട്ട് ക്രീസില്‍ നില്‍ക്കാന്‍ ശ്രമിച്ച സുഗന്ധികയെ മടക്കാനും സ്‌നേഹ് റാണ തന്നെ എത്തി. 

മൂന്ന് വിക്കറ്റാണ് രേണുക സിങ് വീഴ്ത്തിയത്. 3 ഓവറില്‍ 5 റണ്‍സ് മാത്രം വഴങ്ങിയാണ് സ്‌നേഹ് റാണ 3 വിക്കറ്റ് പിഴുതത്. രാജേശ്വരി ഗയ്ക് വാദും സ്‌നേഹ് റാണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com