ഋഷഭ് പന്തിന് പരിക്ക്? ഐസ് പാക്ക് കാലില്‍ കെട്ടി താരം, ആശങ്കയില്‍ ആരാധകര്‍ 

സന്നാഹ മത്സരത്തിന് ഇടയില്‍ ഡ്രസ്സിങ് റൂമില്‍ ഇരിക്കുമ്പോഴുള്ള പന്തിന്റെ ചിത്രങ്ങളാണ് താരം പരിക്കിലേക്ക് വീണതായുള്ള സൂചനകള്‍ നല്‍കുന്നത്
ഋഷഭ് പന്ത്/ഫോട്ടോ: ട്വിറ്റര്‍
ഋഷഭ് പന്ത്/ഫോട്ടോ: ട്വിറ്റര്‍

ഗബ്ബ: ട്വന്റി20 ലോകകപ്പിന്റെ സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ജയം പിടിച്ചെങ്കിലും ഇന്ത്യന്‍ ക്യാംപില്‍ മറ്റൊരു താരത്തിന് കൂടി പരിക്കേറ്റതായി സൂചനകള്‍. ഋഷഭ് പന്ത് പരിക്കിന്റെ പിടിയിലാണെന്ന റിപ്പോര്‍ട്ടുകളാണ് ശക്തമാവുന്നത്. 

സന്നാഹ മത്സരത്തിന് ഇടയില്‍ ഡ്രസ്സിങ് റൂമില്‍ ഇരിക്കുമ്പോഴുള്ള പന്തിന്റെ ചിത്രങ്ങളാണ് താരം പരിക്കിലേക്ക് വീണതായുള്ള സൂചനകള്‍ നല്‍കുന്നത്. പന്തിന്റെ വലത് കാലില്‍ ഐസ് പാക്ക് വെച്ചിരിക്കുന്ന ദൃശ്യങ്ങളാണ് വരുന്നത്. 

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ 13ാം ഓവറിന് ഇടയിലണ് പന്തിന് നേര്‍ക്ക് കാമറ തിരിഞ്ഞത്. ദീപക് ഹൂഡ, മുഹമ്മദ് ഷമി, ഇംഗ്ലണ്ടിന്റെ മൊയിന്‍ അലി എന്നിവര്‍ക്കൊപ്പം ഇരിക്കുകയാണ് പന്ത്. ഇവര്‍ക്കൊപ്പം ഇംഗ്ലണ്ടിന്റെ മൊയിന്‍ അലിയും ഉണ്ട്. ഈ ദൃശ്യങ്ങളില്‍ പന്തിന്റെ കാലിലെ കെട്ടാണ് ആരാധകരെ ആശങ്കപ്പെടുത്തുന്നത്. 

പന്തിന്റെ പരിക്ക് സംബന്ധിച്ച് ബിസിസിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സാരമായ പരിക്കായിരിക്കില്ല എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വേദന കുറയ്ക്കുന്നതിന്റെ ഭാഗമായി ഐസ് പാക്ക് ഉപയോഗിച്ചതാവാം എന്നും പറയപ്പെടുന്നു. ഒക്ടോബര്‍ 19നാണ് ഇന്ത്യയുടെ രണ്ടാമത്തെ സന്നാഹ മത്സരം. ന്യൂസിലന്‍ഡ് ആണ് എതിരാളികള്‍. ഇവിടെ പന്ത് ഇറങ്ങുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com