മഴ ശക്തമാക്കി 'ലാ നിന'; 57 കോടി രൂപയുടെ കളി വെള്ളത്തിലായേക്കും, മെല്‍ബണില്‍ യെല്ലോ അലര്‍ട്ട് 

ഇന്ത്യാ-പാകിസ്ഥാന്‍ മത്സരം നടക്കുന്ന ഒക്ടോബര്‍ 23ന് മെല്‍ബണില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ

മെല്‍ബണ്‍: പാകിസ്ഥാന്‍ വേദിയാവുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ കളിക്കില്ലെന്ന ബിസിസിഐ പ്രതികരണം വന്നതോടെ ഇന്ത്യാ-പാക് മത്സരം വീണ്ടും ചൂടേറിയ ചര്‍ച്ചയായി കഴിഞ്ഞു. ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടാന്‍ രണ്ട് ദിനം മാത്രം. എന്നാല്‍ മഴ കളി മുടക്കം എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 

ഇന്ത്യാ-പാകിസ്ഥാന്‍ മത്സരം നടക്കുന്ന ഒക്ടോബര്‍ 23ന് മെല്‍ബണില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. പസഫിക് സമുദ്രത്തിലെ ലാ നിന
പ്രതിഭാസത്തെ തുടര്‍ന്നാണ് മഴ ശക്തമാവുന്നത്. അടുത്ത നാല് ദിവസത്തിനുള്ളില്‍ 100 മില്ലിമീറ്റര്‍ മഴ ലഭിക്കുമെന്നാണ് ഓസ്‌ട്രേലിയ മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവചനം. 

ടിക്കറ്റ് വില്‍പ്പനയിലൂടെയും ടെലിവിഷന്‍ വ്യൂവര്‍ഷിപ്പിലൂടെയും 57 കോടി രൂപ വിലമതിക്കുന്നതാണ് ഇന്ത്യാ-പാക് മത്സരം എന്നാണ് കണക്കാക്കുന്നത്. എന്നാല്‍ മത്സര ദിവസം മഴ പെയ്യാന്‍ 95 ശതമാനം സാധ്യതയുണ്ടെന്നാണ് മെറ്ററോളജിക്കല്‍ വിഭാഗത്തിന്റെ പ്രതികരണം. 

ഉച്ച തിരിഞ്ഞും വൈകുന്നേരവുമാണ് മഴ ശക്തമാവുക. മഴയെ തുടര്‍ന്ന് ഇന്ത്യയുടെ ന്യൂസിലന്‍ഡിന് എതിരായ സന്നാഹ മത്സരം ഉപേക്ഷിച്ചിരുന്നു. ഇരു ടീമിനും അഞ്ച് ഓവര്‍ എങ്കിലും ബാറ്റ് ചെയ്യാന്‍ സാധിച്ചാല്‍ മാത്രമാണ് മത്സര ഫലം നിര്‍ണയിക്കാന്‍ കഴിയുക. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് റിസര്‍വ് ഡേ ഇല്ല. സെമി ഫൈനലിനും ഫൈനലിനും റിസര്‍വ് ഡേ ഉണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com