'10 പന്ത് നേരിടാന്‍ മാത്രമായി ടീമിലെടുക്കുന്നത് വിചിത്രമാണ്'; ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കണമെന്ന് ഗംഭീര്‍ 

കാര്‍ത്തിക്കിന്റേയും ടീം മാനേജ്‌മെന്റിന്റേയും നീക്കങ്ങളില്‍ നിന്ന് മനസിലാവുന്നത് അവസാന രണ്ട്-മൂന്ന് ഓവര്‍ മാത്രം കളിച്ചാല്‍ മതി എത്താണ്
ദിനേഷ് കാർത്തിക്ക്
ദിനേഷ് കാർത്തിക്ക്

ന്യൂഡല്‍ഹി: 10 പന്തുകള്‍ നേരിടാന്‍ വേണ്ടി മാത്രമാണോ ഒരു കളിക്കാരനെ ടീമില്‍ ഉള്‍പ്പെടുത്തുന്നതെന്ന് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. ദിനേശ് കാര്‍ത്തിക്കിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നത് ചൂണ്ടിയാണ് കാര്‍ത്തിക്കിന്റെ വാക്കുകള്‍. 

എന്റെ പ്ലേയിങ് ഇലവനില്‍ ഋഷഭ് പന്ത് അഞ്ചാമതും ഹര്‍ദിക് പാണ്ഡ്യ ആറാമതും അക്ഷര്‍ പട്ടേല്‍ ഏഴാമതും കളിക്കുന്നു. പരിശീലന മത്സരത്തില്‍ ദിനേശ് കാര്‍ത്തിക് കളിച്ചു. എന്നാല്‍ 10 പന്തുകള്‍ കളിക്കാന്‍ വേണ്ടിയല്ല ഒരു താരത്തെ ടീമിലെടുക്കുന്നത്. അഞ്ചാമതോ ആറാമതോ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ഒരു താരത്തെ ടീമിലെടുക്കണം. എന്നാല്‍ ദിനേശ് കാര്‍ത്തിക്കിന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു ഉദ്ദേശം കാണുന്നില്ല, ഗൗതം ഗംഭീര്‍ പറയുന്നു. 

ഓസ്‌ട്രേലിയയില്‍ അത്തരമൊരു സമീപനം അപകടമാവും

കാര്‍ത്തിക്കിന്റേയും ടീം മാനേജ്‌മെന്റിന്റേയും നീക്കങ്ങളില്‍ നിന്ന് മനസിലാവുന്നത് അവസാന രണ്ട്-മൂന്ന് ഓവര്‍ മാത്രം കളിച്ചാല്‍ മതി എത്താണ്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ അത്തരമൊരു സമീപനം അപകടമാവും. കാരണം തുടക്കത്തില്‍ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടാല്‍ അക്ഷര്‍ പട്ടേലിനെ മുന്‍പേ അയക്കേണ്ടി വരും, ഹര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റും നഷ്ടപ്പെടുത്താതിരിക്കാന്‍. അതിനാലാണ് പന്തിനെ ഞാന്‍ എന്റെ ഇലവനില്‍ ഉള്‍പ്പെടുത്തുന്നത്, ഗംഭീര്‍ പറയുന്നു. 

മൂന്ന് പേസര്‍മാരുമായാണ് കളിക്കേണ്ടത്. മുഹമ്മദ് ഷമി ഉറപ്പായും കളിക്കണം. പിന്നെ ഭുവി, അര്‍ഷ്ദീപ് എന്നിവര്‍. ഹര്‍ദിക് പാണ്ഡ്യ നാലാം സീമറാവണം. സിക്‌സ് ബൗളിങ് ഓപ്ഷനും. ന്യൂബോളില്‍ ഷമിയെ പ്രയോജനപ്പെടുത്താനാവും എന്ന് നമുക്കറിയാം. ഓള്‍ഡ് ബോളില്‍ ഓസ്‌ട്രേലിയക്കെതിരായ ഷമിയുടെ കളി നമ്മള്‍ കണ്ടതാണ്, ഗംഭീര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com