നെറ്റ്‌സില്‍ ഷോട്ട് വന്നടിച്ചത് ഷാന്‍ മസൂദിന്റെ തലയില്‍; ഞെട്ടല്‍ മാറാതെ മുഹമ്മദ് നവാസ്(വീഡിയോ)

പാകിസ്ഥാന്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍ ഷാ മസൂദിന് പരിശീലനത്തിന് ഇടയില്‍ പന്ത് തലയില്‍ കൊണ്ട് പരിക്ക്
മുഹമ്മദ് നവസ്/ഫോട്ടോ: ട്വിറ്റര്‍
മുഹമ്മദ് നവസ്/ഫോട്ടോ: ട്വിറ്റര്‍

മെല്‍ബണ്‍: പാകിസ്ഥാന്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍ ഷാ മസൂദിന് പരിശീലനത്തിന് ഇടയില്‍ പന്ത് തലയില്‍ കൊണ്ട് പരിക്ക്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ പാക് ക്രിക്കറ്റ് ടീമിന്റെ നെറ്റ് സെഷന് ഇടയിലാണ് സംഭവം. 

നെറ്റ്‌സില്‍ ബാറ്റ് ചെയ്യുകയായിരുന്ന മുഹമ്മദ് നവാസിന്റെ ഷോട്ട് ആണ് ഷാന്‍ മസൂദിന്റെ തലയിലടിച്ചത്. സ്പിന്നറിനെതിരെ ലോഫ്റ്റ് ഷോട്ടിനാണ് ഇവിടെ മുഹമ്മദ് നവാസ് ശ്രമിച്ചത്. നെറ്റ്‌സില്‍ ബാറ്റ് ചെയ്യാനായി പാഡ് അണിഞ്ഞ് തന്റെ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു ഷാന്‍. ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. 

പന്ത് തലയിലടിച്ചതിന് പിന്നാലെ വേദനയെ തുടര്‍ന്ന് പാകിസ്ഥാന്റെ മുപ്പത്തിമൂന്നുകാരനായ താരം ഗ്രൗണ്ടില്‍ വീണു. ടീം ഡോക്ടര്‍ എത്തി ഷാന്‍ മസൂദിനെ പരിശോധിച്ചു. സെന്‍സിറ്റീവ് ഏരിയയിലാണ് പന്ത് വന്നടിച്ചതെന്ന് പാക് വൈസ് ക്യാപ്റ്റന്‍ ഷദാബ് ഖാന്‍ പറഞ്ഞു. 

എന്നാല്‍ സ്‌കാനിങ്ങില്‍ ഷാന്‍ മസൂദിന് മറ്റ് പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമായി. തന്റെ ഷോട്ട് ഷാന്‍ മസൂദിന്റെ തലയ്ക്കടിച്ചതിന്റെ ഞെട്ടലില്‍ നെറ്റ്‌സിലിരിക്കുന്ന മുഹമ്മദ് നവാസിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com