'വിരാട് കോഹ്‌ലി ആവശ്യപ്പെട്ടതിന് പിന്നാലെ....'; നോ ബോള്‍ വിവാദത്തില്‍ അമ്പയറിങ്ങിനെ ചോദ്യം ചെയ്ത് വസീം അക്രവും വഖാറും

നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കുമ്പോള്‍ അത് ഒരു നോബോള്‍ ആയി തോന്നുന്നില്ല
മത്സരത്തിലെ അവസാന ഓവറിലെ നോബോള്‍/ ടെലിവിഷന്‍ ദൃശ്യം
മത്സരത്തിലെ അവസാന ഓവറിലെ നോബോള്‍/ ടെലിവിഷന്‍ ദൃശ്യം


ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിലെ അവസാന ഓവറില്‍ ലെഗ് അമ്പയര്‍ മറായിസ് ഇറാസ്മസ് നോബോള്‍ വിളിച്ചത് സാമൂഹികമാധ്യമങ്ങളിളിലെ വിവാദം ഇപ്പോഴും തുടരുകയാണ്. അമ്പയറുടെ നടപടിയെ ചോദ്യം ചെയ്ത് നിരവധി പാക് ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തി. ഞായറാഴ്ച മെല്‍ബണില്‍ നടന്ന ടി20 ലോകകപ്പ് 2022 ലെ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം ഇരു ടീമുകളും തമ്മിലുള്ള എക്കാലത്തെയും മികച്ച ക്രിക്കറ്റ് മത്സരങ്ങളിലൊന്നായി മാറുകയും ചെയ്തു.

അവസാന 6 പന്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സ്. വിജയം പ്രവചനാതീതമായിരിക്കെ, മുഹമ്മദ് നവാസിന്റെ ഒരു നോബോള്‍ ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. വിരാട് കോഹ്ലിയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് അമ്പയര്‍ നോബോള്‍ വിളിച്ചതെന്നാണ് ഒരുകൂട്ടരുടെ അഭിപ്രായം. 

നോബോള്‍ വിളിച്ച അമ്പയറുടെ തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് റഫര്‍ ചെയ്യണമെന്ന് പാക് താരങ്ങളായ വസീം അക്രം, വഖാര്‍ യൂനിസ്, ഷൊയ്ബ് മാലിക് എന്നിവര്‍ അഭിപ്രായപ്പെട്ടു. നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കുമ്പോള്‍ അത് ഒരു നോബോള്‍ ആയി തോന്നുന്നില്ല. അത്തരമൊരുഘട്ടത്തില്‍ ഏത് ബാറ്റ്‌സാമാനും നോബോള്‍ ആവശ്യപ്പെടും. അത് കോഹ് ലിയുടെ തെറ്റല്ല. അത്തരം സന്ദര്‍ഭങ്ങളില്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുകയെന്നതാണ് അഭിമാക്യമെന്ന് അക്രം പറഞ്ഞു.

വീരാട് കോഹ് ലി ആവശ്യപ്പെടുന്നതിന് മുന്‍പ് തന്നെ ലെഗ് അമ്പയര്‍ നോബോള്‍ വിളിക്കണമായിരുന്നെന്ന് വഖാര്‍ യൂനസ് പറഞ്ഞു. ലെഗ് അമ്പയര്‍ ലൈന്‍ അമ്പയറുമായി കൂടിയാലോചിച്ച ശേഷം തീരുമാനം തേഡ് അമ്പയര്‍ക്ക് വിടണമായിരുന്നു. നോ ബോള്‍ ആണോ അല്ലയോ എന്ന് പറയാന്‍ വിസമ്മതിച്ച വഖാര്‍ അത്തരം തീരുമാനങ്ങള്‍ തേഡ് അമ്പയര്‍മാര്‍ക്ക് റഫര്‍ ചെയ്യണമെന്ന് വ്യക്തമാക്കി

നോ ബോള്‍ ചിത്രം പങ്കുവെച്ച് മുന്‍ പാക്കിസ്ഥാന്‍ താരം ഷോയ്ബ് അക്തറും സമാന അഭിപ്രായം പങ്കുവെച്ചു. അംപയര്‍മാരെ പരിഹസിക്കുന്ന തരത്തിലാണ് അക്തറിന്റെ ട്വീറ്റ്. ഈ രാത്രി നിങ്ങള്‍ക്ക് ചിന്തിക്കാനുള്ളത് എന്ന് പറഞ്ഞാണ് അക്തര്‍ നോ ബോളിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അതേസമയം, നോ ബോളിനെ തുടര്‍ന്ന് ലഭിച്ച ഫ്രീ ഹിറ്റില്‍ ബൗള്‍ഡ് ആയെങ്കിലും കോലി മൂന്ന് റണ്‍സ് ഓടിയെടുത്തു. ഇത് ഇന്ത്യയുടെ വിജയം അനായാസമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com